Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

08/12/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (9) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിച്ച് വരുന്ന സി എച്ച് സിയുടെ പ്രവര്‍ത്തനം സ്ഥലപരിമിതിമൂലം വഴിമുട്ടി നിന്ന ഘട്ടത്തില്‍ ആര്യനാട് പഞ്ചായത്തും വെള്ളനാട് ബ്ളോക്ക് പഞ്ചായത്തും സംയുക്തമായി വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സി എച്ച് സിയുടെ സ്ഥായിയായ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഭൂമി വാങ്ങിയത്. എന്നാല്‍ പഞ്ചായത്തുമായി കൂടി ആലോചന കൂടാതെ സി എച്ച് സി പരിസരത്ത്, താല്‍ക്കാലിക ഷെഡ് പണിതിട്ടുള്ളതായി കാണുന്നു. സര്‍ക്കാരുകളുടെ സ്ഥായിയായിട്ടുള്ള വികസന പ്രവര്‍ത്തനം നടപ്പിലാക്കുന്നതിന് പ്രോജക്ട് സമര്‍പ്പിച്ചിരിക്കുന്ന ഘട്ടത്തിലാണ് ഇത്തരത്തില്‍ ഒരു പ്രവര്‍ത്തി ഉണ്ടായിരിക്കുന്നത്. ആയതിനാല്‍ ടി ഷെഡ് അടിയന്തിരമായി നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്ന് വെള്ളനാട് ബ്ളോക്ക് പഞ്ചായത്തിനോട് അഭ്യര്‍ത്ഥിച്ച് യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//