Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/12/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ച് തീരുമാനിച്ചു

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍, കീഴ്പ്പാലൂർ വാർഡിൽ മുതുപുരത്ത് ശ്രീ.സുനിൽ പുറമ്പോക്ക്ഭൂമി കയ്യേറി നിർമ്മിച്ച മതിൽ പൊളിക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറി, ടിയാള്‍ക്ക് നല്‍കിയ നോട്ടീസിനെതിരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ബഹു ട്രിബൂണല്‍ 13/12/2023 ന് താല്‍ക്കാലിക സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ടി ഉത്തരവിനെതിരേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ബഹു ട്രിബൂണലില്‍ ആര്യനാട് ഗ്രാമപഞ്ചായത്തിനെ പ്രതിനിധീകരിച്ച് സ്റ്റേറ്റ്മെന്‍റ് ഓഫ് ഫാക്ട് സമര്‍പ്പിക്കുന്നതിന് അഡ്വ സി കെ രാജേന്ദ്രന് വക്കാലത്ത് നല്‍കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ടിയാള്‍ക്ക് വക്കീല്‍ ഫീസ് തനതുഫണ്ടില്‍ നിന്നും അനുവദിക്കുന്നതിനും യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//