Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/12/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (3) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ച് തീരുമാനിച്ചു

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിനു വേണ്ടി ശ്യാമപ്രസാദ് മുഖർജി റർബൻ മിഷൻ ഫണ്ട് വിനിയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ കൺവർജൻ സെന്ററിൽ ലിഫ്റ്റ് സ്ഥാപിക്കുന്നതിന് വേണ്ടി ടെൻഡർ ലഭിച്ച നാഷണൽ ട്രേഡേഴ്സ് ആൻഡ് എക്സ്പോർട്സ് എന്ന സ്ഥാപനം ലിഫ്റ്റും അനുബന്ധ ഉപകരണങ്ങളും സപ്ലൈ ചെയ്യുകയും എന്നാൽ ലിഫ്റ്റ് സ്ഥാപിക്കുന്നതിനുള്ള ഇൻഫ്രാ സ്ട്രെച്ചർ നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ ആയത് സ്ഥാപിക്കുന്നതിന് കഴിയാതെ വരികയും അക്കാരണത്താൽ ബിൽ തുകയുടെ 80 ശതമാനം തുക മാത്രം നാഷണൽ ട്രേഡേഴ്സ് ആൻഡ് സ്പോർട്സ് എന്ന കമ്പനിക്ക് കൈമാറിയിട്ടുള്ളൂ എന്നും, ലിഫ്റ്റ് സ്ഥാപിക്കുന്നതിനുള്ള സിവിൽ വർക്കിന്റെ നിർമ്മാണ പ്രവർത്തനം പൂർത്തീകരിച്ച് 2024 ജനുവരി 31 -ന് മുൻപ് ലിഫ്റ്റ് സ്ഥാപിച്ച് നൽകാമെന്ന വ്യവസ്ഥയിന്മേൽ ശേഷിക്കുന്ന തുക അനുവദിയ്ക്കുന്നതിന് നാഷണൽ ട്രേഡേഴ്സ് ആൻഡ് എക്സ്പോർട്ട്സ് എന്ന സ്ഥാപനം നൽകിയ കത്ത് കമ്മിറ്റി വിശദമായി ചർച്ച ചെയ്തു. 2024 ജനുവരി 31 -ന് മുൻപ് ലിഫ്റ്റ് സ്ഥാപിച്ച് പഞ്ചായത്തിന് കൈമാറണം എന്ന വ്യവസ്ഥയിൽ നാഷണൽ ട്രേഡേഴ്സ് ആൻഡ് എക്സ്പോർട്സ് എന്ന സ്ഥാപനവുമായി കരാറിൽ ഏർപ്പെട്ട് ശേഷിക്കുന്ന 292800/- രൂപ മുൻകൂറായി നൽകുന്നതിന് നിയമ സാധുതയുണ്ടെങ്കില്‍ പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കാന്‍ നടപടി സ്വീകരിക്കുന്നതിന് പഞ്ചായത്ത് കമ്മറ്റി സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//