23/12/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (3) നമ്പര്‍ തീരുമാനം
അംഗീകരിച്ച് തീരുമാനിച്ചു
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രദേശത്തെ ജലജീവൻ മിഷൻ പദ്ധതി പ്രകാരമുള്ള കുടിവെള്ള വിതരണ പദ്ധതിയുടെ നടത്തിപ്പ് പുരോഗമിക്കുന്ന സാഹചര്യത്തിൽ ഗ്രാമപഞ്ചായത്തിലൂടെ കടന്നു പോകുന്ന വെള്ളനാട് ചെറ്റച്ചൽ റോഡിൽ നാളിതുവരെ പൈപ്പ് ലൈൻ സ്ഥാപിക്കാൻ കഴിയാത്ത സാഹചര്യം കമ്മറ്റി വിശദമായി ചർച്ച ചെയ്തു. റോഡിന്റെ ഇരുവശത്തുമായി പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് ടാർകട്ടിംഗ് ഉൾപ്പെടെ 6230 മീറ്റർ കുഴിക്കുന്നതിന് വാട്ടർ അതോറിറ്റി Rick -ന് അനുവാദം തേടി KWA/PD-T/DB4-789/2021 തീയതി 23/5/2023 നമ്പർ കത്ത് നൽകിയെങ്കിലും നാളിതുവരെ അനുവാദം നൽകാത്ത സാഹചര്യവും കമ്മറ്റി ചർച്ച ചെയ്തു. 2024 മാർച്ച് 31 -ന് പൂർത്തീകരിക്കേണ്ട പദ്ധതിക്ക് നാളിതുവരെ അനുവാദം നൽകാത്തത് കമ്മറ്റി ഗൗരവമായി കാണുന്നു. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് സാഹചര്യം ഒരുക്കുന്നത് Rick അധികാരികൾ വീഴ്ച വരുത്തുന്ന പക്ഷം സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കാൻ കഴിയാതെ വരികയും പൊതുജനങ്ങൾക്ക് കുടിവെള്ളം ലഭിക്കാതെ വരികയും ചെയ്യുകയാണെങ്കിൽ ആയതിനുള്ള നഷ്ടോത്തരവാദിത്വം Rick അധികാരികൾക്ക് ആയിരിക്കുമെന്നും ആയത് ഒഴിവാക്കുന്നതിന് ആര്യനാട് പഞ്ചായത്ത് പ്രദേശത്ത് 6230 മീറ്റർ ടാർ കട്ടിംഗ് ഉൾപ്പെടെ കുഴിക്കുന്നതിന് അടിയന്തരമായി അനുവാദം നൽകണമെന്ന് റിക്ക് അധികാരികളോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
23/12/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//