Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

03/01/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (3) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ശ്യാമപ്രസാദ് മുഖര്‍ജി റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി LID &EW അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ "വലിയകലുങ്ക് ഗ്രാമകേന്ദ്ര നിര്‍മ്മാണം" എന്ന പ്രവര്‍ത്തിയുടെ(അടങ്കല്‍ തുക 1200000 രൂപ) കരാര്‍ ഏറ്റെടുത്തിരിക്കുന്നത് "ആര്യനാട് ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി" എന്ന സ്ഥാപനമാണ്. ആറ് മാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കാം എന്ന വ്യവസ്ഥയില്‍ ടി സ്ഥാപനം നിര്‍വ്വഹണ ഉദ്യോഗസ്ഥനുമായി 16.08.21 ന് കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ളതാണ്. എന്നാല്‍ നാഴിതുവരെ പ്രവര്‍ത്തി പൂര്‍ത്തിയാക്കി സൈറ്റ് ഹാന്‍ഡ്ഓവര്‍ ചെയ്യാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് യോഗം വിലയിരുത്തി. പ്രവര്‍ത്തി സമയബന്ധിതമാക്കി പൂര്‍ത്തിയാക്കണമെന്ന് കാണിച്ച് നിര്‍വ്വഹണ ഉദ്യോഗസ്ഥനും ആര്യനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും നിരവധി അറിയിപ്പുകള്‍ നല്‍കിയിട്ടും കരാര്‍ ഏറ്റെടുത്തിരിക്കുന്ന സ്ഥാപനത്തില്‍ നിന്നും പണിപൂര്‍ത്തിയാക്കുന്നതിന് ക്രിയാത്മകമായ സമീപനം കൈക്കൊണ്ടിട്ടില്ലാത്തതാണ്. ഈ സാഹചര്യത്തില്‍ "ആര്യനാട് ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി" എന്ന സ്ഥാപനത്തിന്‍റെ ഉടമകളെ 23.01.24 ന് പഞ്ചായത്തില്‍ വിളിച്ച് വരുത്തി വിശദീകരണം ആരായുന്നതിനും ടി കരാറുകാരനുമായി നിലനില്‍ക്കുന്ന കരാര്‍ റദ്ദ് ചെയ്ത് പ്രവര്‍ത്തിക്ക് റിടെന്‍ഡര്‍ ക്ഷണിക്കുന്നത് സംബന്ധിച്ച് പ്രോജക്ട് ഡയറക്ടറോട് അനുവാദം വാങ്ങുന്നതിനും യോഗം ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//