03/01/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (2) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ തേവിയാരുകുന്ന് കുടിവെള്ള പദ്ധതിയുടെ പുരോഗതി കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്തു. വാപ്കോസ് ആവശ്യപ്പെട്ടതനുസരിച്ച് 31.10.2023 വരെ കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കിയിട്ടും ആയത് പ്രകാരം കരാറില്‍ ഏര്‍പ്പെടാനോ പണി പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുന്നതിനോ വാപ്കോസ് തയ്യാറാകാതിരിക്കുകയും ടി പ്രവര്‍ത്തിയുടെ 95% പ്രവര്‍ത്തി പൂര്‍ത്തിയായി എന്ന് വാപ്കോസ് അവകാശപ്പെടുന്നു എങ്കിലും പരിശോധനയില്‍ അത്തരത്തില്‍ പദ്ധതി പ്രവര്‍ത്തന പുരോഗതി ഉണ്ടായതായി പഞ്ചായത്ത് കമ്മറ്റിക്ക് ബോധ്യപ്പെടുന്നില്ല എന്നും നാളിതുവരെ 19237625 രൂപ കിഴിവ് കൂടാതെ അനുവദിച്ചിട്ടുണ്ടെന്നും ശേഷിക്കുന്ന 15700500 രൂപ ആകെ എസ്റ്റിമേറ്റ് തുകയുടെ കിഴിവുകള്‍ കൂടി ഉള്‍പ്പെട്ട തുകയാണെന്നും, ഇത്തരത്തില്‍ പ്രവര്‍ത്തനം വൈകുന്ന സാഹചര്യത്തില്‍ ഈ സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ശ്യാമപ്രസാദ് മുഖര്‍ജി റര്‍ബന്‍ മിഷന്‍ പ്രകാരം ലഭ്യമായ തുക ചെലവാകാതെ നഷ്ടപ്പെടാന്‍ സാധ്യത ഉണ്ടെന്നും വാപ്കോസ് ലിമിറ്റഡിന് കമ്മറ്റി തീരുമാനപ്രകാരം നാല് തവണ കരാര്‍ ദീര്‍ഘിപ്പിച്ച് അറിയിപ്പ് നല്‍കിയെങ്കിലും 10.08.23 ലെ 2(1) നമ്പര്‍ തീരുമാനപ്രകാരവും 18.09.23 ലെ 4(1) നമ്പര്‍ തീരുമാനപ്രകാരവും ദീര്‍ഘിപ്പിച്ച് നല്‍കിയ കാലയളവിലേക്ക് കാരറില്‍ ഏര്‍പ്പെടാന്‍ വാപ്കോസ് തയ്യാറായിട്ടില്ലാത്തതുമാണെന്നും കമ്മറ്റി വിലയിരുത്തി. വാപ്കോസിന്‍റെ നിരുത്തരവാദിത്വപരമായ സമീപനം മൂലം ഫണ്ട് നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാല്‍ ആയതിന്‍റെ പൂര്‍ണ നഷ്ടോത്തരവാദിത്വം വാപ്കോസിന് മാത്രമായിരിക്കുമെന്നും അപ്രകാരമുണ്ടാകുന്ന നഷ്ടം സ്വന്തം നിലയില്‍ വഹിച്ച് പദ്ധതി പൂര്‍ത്തീകരിച്ച് പഞ്ചായത്തിന് കൈമാറുന്നതിന് വാപ്കോസിനെ അറിയിക്കുന്നതിനും വാപ്കോസ് ലിമിറ്റഡ് പഞ്ചായത്തുമായി സഹകരിച്ച് പദ്ധതി പ്രവര്‍ത്തനം പൂര്‍ത്തീകരിക്കുമെന്ന കാര്യത്തില്‍ ആശങ്കയുള്ളതിനാല്‍ അടിയന്തിരമായി പദ്ധതി പൂര്‍ത്തീകരിച്ച് പഞ്ചായത്തിന് കൈമാറുന്നതിന് ആവശ്യമായ നിയമ നടപടി സ്വകരിക്കുന്നതിനും ആയത് സംബന്ധിച്ച് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യുന്നതിന് നിലവിലെ സ്റ്റാന്‍ഡിംഗ് കൌണ്‍സിലായ അഡ്വ സുമന്‍ ചക്രവര്‍ത്തിയെ ഏല്‍പ്പിക്കുന്നതിനും കോടതി ചെലവ് തനതുഫണ്ടില്‍ നിന്നും വഹിക്കുന്നതിനും യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
03/01/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//