Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

03/01/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (4) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ ഈഞ്ചപ്പുരി വാർഡിൽ പറയരുകോണത്ത് വീട്ടിൽ ശ്രീമതി. സത്യഭാമ, ടിയാൾ ബഹു. കേരള സർക്കാരിന്റെ ലൈഫ് ഭവന പദ്ധതി പ്രകാരം 2023-24 സാമ്പത്തിക വർഷത്തിൽ വീട് നിർമ്മാണത്തിന് ആനുകൂല്യം ലഭിച്ച ആളാണെന്നും ടി വീടിന്റെ നിർമ്മാണം ആരംഭിച്ചിട്ടുള്ളതാണെന്നും ടിയാൾക്ക് ഗതാഗത യോഗ്യമല്ലാത്ത ഭൂമിയാണെന്നും വാഹനം എത്തിച്ചേരുന്ന സ്ഥലത്തുനിന്നും ഉദ്ദേശം 500 മീറ്ററോളം കാൽനടയായി യാത്ര ചെയ്തു മാത്രമേ വീടുവയ്ക്കുന്ന സ്ഥലത്ത് എത്താൻ കഴിയൂ എന്നും സ്വന്തം പേരിൽ മറ്റു ഭൂമികൾ ഒന്നും തന്നെ ഇല്ലായെന്നും ടി സ്ഥലത്ത് വീടിന്റെ അടിസ്ഥാനം നിർമ്മിക്കുന്നതിന് വാനം വെട്ടുകയും സ്വന്തം ഭൂമിയിലും ഭൂഉടമയുടെ അനുവാദത്തോടു കൂടെ സമീപ പുരയിടത്തിലും ഉള്ള ചെറിയ ഉരുണ്ട പാറകൾ മെഷീൻ ഉപയോഗിച്ച് കീറി കെട്ടുന്നതിനുള്ള പ്രവർത്തി ചെയ്തു വന്നിട്ടുള്ളതാണെന്നും അപ്രകാരം പ്രവർത്തി ചെയ്തുകൊണ്ടിരിക്കുമ്പോൾ പാറ കീറാൻ ഉപയോഗിച്ച ജാക്ക് ഹാമർ എന്ന മെഷീൻ പരാതിയുടെ അടിസ്ഥാനത്തിൽ ആര്യനാട് പോലീസ് കൊണ്ടുപോവുകയും ഞങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കാനുള്ള നീക്കം നടത്തുന്നതായും ആയതിനാൽ നിയമ നടപടികൾ ഒഴിവാക്കുന്നതിനും പാറ കീറി അടിസ്ഥാനം നിർമ്മിക്കുന്നതിനും അനുവാദം നൽകുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കണമെന്നും അപേക്ഷിച്ചിരിക്കുന്നു. പ്രസ്തുത അപേക്ഷ കമ്മിറ്റി വിശദമായി ചർച്ച ചെയ്തു. ലൈഫ് ഭവന പദ്ധതി പ്രകാരം ഭവന നിർമ്മാണത്തിന് ആനുകൂല്യം ലഭിച്ച ആളാണെന്നും ടി വീട് നിർമ്മിക്കുന്നതിന് നാല് ലക്ഷം രൂപ മാത്രമാണ് ആനുകൂല്യമായി ലഭിക്കുന്നത് എന്നും ഗതാഗത യോഗ്യമല്ലാത്ത സ്ഥലത്ത് അടിസ്ഥാനം നിർമ്മിക്കുന്നതിന് ആവശ്യമായ പാറ എത്തിക്കുന്നത് ധാരാളം പണച്ചിലവ് ഉണ്ടാകുന്നതാണെന്നും ലൈഫ് ഭവന നിർമ്മാണ പദ്ധതി പ്രകാരം ലഭ്യമാകുന്ന വീടുകൾ നാട്ടുകാരുടെയും സാമൂഹിക സന്നദ്ധ പ്രവർത്തകരുടെയും സഹായത്തോടെ മാത്രമാണ് പൂർത്തിയാക്കാൻ കഴിയുന്നത് എന്നും കമ്മിറ്റി വിലയിരുത്തി. ടിയാളുടെ വിഷയത്തിൽ വാഹനം എത്തിചേരുന്ന സ്ഥലത്ത് നിന്നും 500 -ൽ അധികം മീറ്റർ ദൂരം തലച്ചുമടായി സാധനസാമഗ്രികൾ എത്തിക്കേണ്ട സാഹചര്യം ഉള്ളതുകൊണ്ടും ടിയാളുടെ സാമ്പത്തിക അവസ്ഥയും പിന്നോക്കാവസ്ഥയും കണക്കിലെടുത്തും ടിയാളുടെ കുടുംബം ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളതാണെന്ന പരിഗണന നൽകിയും ടിയാളുടെ പുരയിടത്തിലും സമീപ പുരയിടത്തിലും കിടക്കുന്ന ചെറിയ ഉരുണ്ട പാറകൾ സ്ഫോടക വസ്തുക്കളോ മറ്റ് മലിനീകരണ ഉപാധികളോ ഉപയോഗിക്കാതെയും സമീപ വാസികൾക്ക് ബുദ്ധിമുട്ടുണ്ടാകാതെയും കീറി അടിസ്ഥാനം നിർമ്മിക്കുന്നതിന് പഞ്ചായത്തിന് ആക്ഷേപം ഇല്ല എന്നും അപ്രകാരം പാറ കീറിയെടുക്കുന്നതിന് അനുവാദം നൽകുന്നതിനും ആയത് ബന്ധപ്പെട്ട അധികാരികളെ അറിയിക്കുന്നതിനും ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//