Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

03/01/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (3) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ 8/12/2023 -ലെ 10 (24 )നമ്പർ തീരുമാന പ്രകാരം ബഹു. കില ഡയറക്ടർ ജനറലിനോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ 29/12/2023 -ലെ ബഹു. കില ഡയറക്ടർ ജനറലറുടെ 2023/9456/HQ നമ്പർ കത്ത് പ്രകാരം ആര്യനാട് ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികൾ, ജീവനക്കാർ, നിർവഹണഉദ്യോഗസ്ഥർ എന്നിവർക്ക് 3 ദിവസത്തെ പഠനയാത്ര അനുവദിച്ചിട്ടുണ്ട്. പ്രസ്തുത യാത്രയ്ക്ക് യാത്ര ചെയ്യുന്ന ഒരാൾക്ക് ഒരു ദിവസത്തേക്ക് 3500/- രൂപ നിരക്കിൽ മൂന്ന് ദിവസത്തേക്ക് 10500/- രൂപ അനുവദിക്കാൻ കഴിയും എന്നും ആയതിന് ആവശ്യമായ എസ്റ്റിമേറ്റും മറ്റു വിശദാംശങ്ങളും സമർപ്പിക്കുന്നതിന് നിർദ്ദേശിക്കുകയും ആയതിന്റെ അടിസ്ഥാനത്തിൽ 403000/-രൂപയുടെ എസ്റ്റിമേറ്റ് 01/01/2024 കിലയ്ക്കു സമർപ്പിച്ചിട്ടുള്ളതുമാണ്. പഠന യാത്രയ്ക്കുശേഷം ഒറിജിനൽ ചെലവ് ബില്ലുകളും വൗച്ചറുകളും സഹിതം കിലയിലേക്ക് ലഭ്യമാക്കേണ്ടതാണെന്നും ചിലവ് തുക സെറ്റിൽ ചെയ്യേണ്ടതുമാണ് എന്നാണ് അറിയിച്ചിരിക്കുന്നത്. മേൽ സാഹചര്യത്തിൽ 2024 ജനുവരി 12 -ന് വൈകുന്നേരം യാത്ര തിരിച്ച് 15-ാം തീയതി തിരികെയെത്തുന്ന പഠനയാത്രയ്ക്ക് മുൻകൂറായി തുക ചെലവഴിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തിയും മതിയായ തുക അഡ്വാൻസായി കൈപ്പറ്റുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//