Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

03/01/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഇരിഞ്ചല്‍ വാര്‍ഡില്‍ ഇരിഞ്ചല്‍ കോളനി വീട്, വിലാസത്തില്‍ ശ്രീ സെയ്നുലാബ്ദീന്‍ ശ്രീമതി ഷഹര്‍ബാന്‍ ബീവി എന്നിവര്‍ രോഗാതുരരും മറ്റാരും സഹായത്തിനില്ലാത്തവരും ഭക്ഷണം സ്വന്തമായി പാകം ചെയ്ത് കഴിക്കാനുള്ള സാമ്പത്തിക സ്ഥിതിയോ ആരോഗ്യാവസ്ഥയോ ഉള്ളവരുമല്ലെന്ന് ഇരിഞ്ചല്‍ വാര്‍ഡ് മെമ്പര്‍ കമ്മറ്റിയെ അറിയിച്ചതും ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ചൂഴ വാര്‍ഡില്‍ ശ്രീമതി ലളിത പി, കച്ചേരി നട എന്നയാള്‍ ഒറ്റപ്പെട്ട അവസ്ഥയില്‍ ജീവിക്കുന്നയാളും സ്വന്തമായി ഭക്ഷണം പാകം ചെയ്ത് കഴിക്കാന്‍ ശേഷിയില്ലാത്ത ആളുമാണെന്ന് ചൂഴ വാര്‍ഡ് മെമ്പര്‍ കമ്മറ്റിയെ അറിയിച്ചതും യോഗം വിശദമായി പരിശോധിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്തു. ടി മൂന്ന് പേര്‍ക്കും പാഥേയം പദ്ധതി വഴി ഭക്ഷണമെത്തിച്ച് നല്‍കുന്നതിന് സത്വര തുടര്‍നടപടി സ്വീകരിക്കാന്‍ ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//