Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

08/01/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (4) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് സി എച്ച് സി അനേകം രോഗികള്‍ ആശ്രയിക്കുന്ന ഒരു സര്‍ക്കാര്‍ ആശുത്രിയാണ്. സാമ്പത്തിക നിലയില്‍ വളരെ പിന്നാക്കം നില്‍ക്കുന്നവരും പട്ടിക ജാതിക്കാരും പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരും ഉള്‍പ്പെടെ സമൂഹത്തിലെ വലിയോരു വിഭാഗം ജനങ്ങള്‍ ടി ആശുപത്രിയെ ആശ്രയിക്കുന്നുണ്ട്. പ്രസ്തുത ആശുപത്രി നേരിടുന്ന വലിയൊരു പ്രശ്നം മതിയായ എണ്ണം രോഗ നിര്‍ണയ സംവിധാനങ്ങളുടെ അഭാവമാണ്. മതിയായ എണ്ണം രോഗ നിര്‍ണയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന ഫണ്ട് മതിയാകാത്ത അവസ്ഥയാണുള്ളത് . സാധരണക്കാരില്‍ സാധാരണക്കാരായ രോഗികള്‍ ഇത് മൂലം ദൂരെ സ്ഥലങ്ങളിലുള്ള സര്‍ക്കാര്‍ ആശുപത്രികളേയോ സ്വകാര്യ ആശുപത്രികളേയോ ആശ്രയിക്കേണ്ടി വരുന്നു. ഈ സാഹചര്യത്തില്‍ പൊതുജന നന്‍മ മുന്‍നിര്‍ത്തി ഒരു എക്സ്റേയുണിറ്റും ഒരു അള്‍ട്രാ സൌണ്ട് യൂണിറ്റും സൌജന്യമായി അനുവദിക്കണമെന്ന് HLL LIFE CARE അധികാരികളോട് അഭ്യര്‍ത്ഥിച്ച് ഈ യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//