Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/02/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

കുട്ടകളുടെ ക്ഷേമത്തിനായി ആര്യനാട് ഗ്രാമപഞ്ചായത്തില്‍ വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. കട്ടികളുടെ മികവിന് പ്രോത്സാഹനം നല്‍കാന്‍ സ്കോളര്‍ഷിപ്പ് വിതരണം, പഠനോപകരണ വിതരണം, ലാപ്ടോപ് വിതരണം, കരിയര്‍ ഗൈഡന്‍സ് സെന്‍റര്‍ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ ഇന്ദ്രിയ വികസനത്തിനായി എല്ലാ സ്കൂളുകളിലും പൂന്തോട്ടങ്ങളും പാര്‍ക്കുകളും ഒരുക്കിയിട്ടുണ്ട്. എല്ലാ സ്കൂളുകളിലും ലൈബ്രറി സംവിധാനവും സ്മാര്‍ട്ട് ക്ളാസ് റൂമുകളും ഒരുക്കിയിട്ടുണ്ട്. വിവിധമേളകളോടനുബന്ധിച്ച് കുട്ടികള്‍ക്ക് പ്രാഗദ്ഭ്യം തെളിയിക്കുന്നതിനുള്ള വേദിയും സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ക്കെതിരേ നിയമ നടപടിസ്വീകരിക്കുന്നതിന് ജാഗ്രതാ സമിതിയും വളരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ആര്യനാട് ഗ്രാമപഞ്ചായത്തിനെ ബാല സൌഹൃദ ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ച് ഈ യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//