17/02/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (5) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍റര്‍ ആര്യനാട് പഞ്ചായത്തിലെ ജനങ്ങള്‍ ചികിത്സ തേയിയെത്തുന്ന സ്ഥലം എന്നതിനോടൊപ്പം സമീപ പഞ്ചായത്തുകളായ ഉഴമലയ്ക്കല്‍, തൊളിക്കോട്, കുറ്റിച്ചല്‍ എന്നീ പഞ്ചായത്തുകളിലേയും പൂവച്ചല്‍ , വെളളനാട് പഞ്ചായത്തിലെ ഭാഗികമായ പ്രദേശത്തുള്ള ജനങ്ങളും രാത്രകാലങ്ങളില്‍ ചികിത്സ തേയിയെത്തുന്നത് ടി ആശുപത്രിയിലാണ്. പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാദത്തില്‍ പെട്ട മലയോര ഗ്രാമങ്ങളും നിര്‍ദ്ധനരും നിരാലംബരുമായ ജനങ്ങളുമാണ് ഈ ആശുപത്രിയെ ആശ്രയിക്കുന്നത്. രാത്രകാലങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം യഥാവിധി ലഭ്യമാകാതെ വരുന്നത് ചികിത്സ ലഭ്യമാകാത്ത സാഹചര്യം സൃഷ്ടിക്കുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ രോഗിയുടെ ജീവന്‍ നഷ്ടപ്പെട്ട സന്ദര്‍ഭവും ഉണ്ടായിട്ടുണ്ട്. കൂടാതെ 7 സബ് സെന്‍ററുകള്‍ പ്രവര്‍ത്തിക്കുന്ന ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രദേശത്ത് 7 JPHI തസ്തിക ഉള്ളതില്‍ 6 ഉം ഒഴിഞ്ഞ് കിടക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇക്കാരണത്താല്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള ആരോഗ്യ- ശുചിത്വ- മാലിന്യ നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങള്‍ യാഥാവിധി ഏറ്റെടുത്ത് പഞ്ചായത്തിന് മുന്നോട്ട് പോകാന്‍ പഞ്ചായത്തിന് കഴിയാത്ത സാഹചര്യമാണുള്ളത്. മേല്‍ സാഹചര്യത്തില്‍ ആര്യനാട് സി എച്ച് സി യില്‍ രാത്രികാലങ്ങളില്‍ ഇടതടവില്ലാതെ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും ഒഴിഞ്ഞ് കിടക്കുന്ന 6 JPHN തസ്തികയിലേക്ക് അടിയന്തിരമായി നിയമനം നടത്തുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും ബന്ധപ്പെട്ട അധികാരികളോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
17/02/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//