Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

06/03/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഘടക സ്ഥാപനമായ ആര്യനാട് ഗവ എല്‍ പി എസില്‍ അതിരൂക്ഷമായ കുടിവെള്ള ക്ഷാമമാണ് നേരിടുന്നതെന്നും ടി സ്കൂളില്‍ പണി കഴിപ്പിച്ച കുഴല്‍ കിണറില്‍ ഒരു മോട്ടോര്‍ സ്ഥാപിച്ച് വെള്ളം സംഭരിച്ച് ഉപയോഗിക്കുന്നത് ടി പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുമെന്നതിനാല്‍ പി റ്റി എ കമ്മറ്റി തീരുമാന പ്രകാരം 18054 രൂപ ചെലവില്‍ ഒരു മോട്ടോര്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ആയതിന്‍റെ തുക അനുവദിക്കണമെന്നും കാണിച്ച് ഹെഡ് മിസ്ട്രസ് ലഭ്യമാക്കിയ അപേക്ഷ കമ്മറ്റി പരിശോധിച്ചു. 525 ലധികം കുട്ടികള്‍ പഠിക്കുന്ന വിദ്യാലയത്തിലെ കുടിവെള്ള പ്രശ്നത്തിന് അടിയന്തിരമായി പരിഹാരം കാണേണ്ടതുണ്ട് എന്നതിനാല്‍ മോട്ടോര്‍ സ്ഥാപിക്കുന്നതിന് 18054 രൂപ അനുവദിച്ച് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//