Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

06/03/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഹെല്‍ത്ത് ഗ്രാന്‍റ് ഉപയോഗിച്ച് നിര്‍മ്മാണം നടത്തുന്ന 7 ഹെല്‍ത്ത് സബ് സെന്‍ററുകളില്‍ കോട്ടയ്ക്കകം സബ്സെന്‍റര്‍ നിര്‍മ്മിക്കുന്നതിന് സ്വന്തമായി സ്ഥലമില്ലാത്ത സാഹചര്യത്തില്‍ പൊതുജനങ്ങളില്‍ നിന്നും സൌജന്യമായി മൂന്ന് സെന്‍റ് ഭൂമി ലഭ്യമാകുമോ എന്ന കാര്യത്തില്‍ പോതുജനങ്ങളുമായി ബന്ധപ്പെടുകയും ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ആര്യനാട് വില്ലേജില്‍ കോട്ടയ്ക്കകം മുറിയില്‍ കോരാംകുഴി തടത്തരികത്ത് വീട്ടില്‍ ശശിധരന്‍ മകന്‍ ശ്രീ വിനോയി എസ് ജെ ടിയാളുടെ ഉടമസ്ഥതയിലുള്ള ആര്യനാട് വില്ലേജില്‍ കോട്ടയ്ക്കകം മുറിയില്‍ ബ്ളോക്ക് നമ്പര്‍ 47 ല്‍ റീസര്‍വ്വേ നമ്പര്‍ 37 ല്‍ സബ് നമ്പര്‍ 5 ല്‍ പെട്ട 1.22 ആര്‍ വസ്തു - ടി കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ ടിയാളുടെ പിതാവ് ശ്രീ ശശിധരന്‍ അവറുകളുടെ സ്മരണാര്‍ത്ഥം വി ശശിധരന്‍ അവറുകളുടെ നാമകരണത്തില്‍ ടി ഹെല്‍ത്ത് സബ് സെന്‍റര്‍ അറിയപ്പെടണമെന്നും ഹെല്‍ത്ത് സബ്സെന്‍റര്‍ നിര്‍മ്മാണത്തിനല്ലാതെ മറ്റൊരാവശ്യത്തിനും ടി വസ്തു ഉപയോഗിക്കാന്‍ പാടില്ല എന്നുമുള്ള നിബന്ധനയില്‍ പഞ്ചായത്തിന് സൌജന്യമായി വിട്ട് നല്‍കാമെന്ന് സമ്മതിച്ചിട്ടുള്ളതും ആയത് പ്രകാരം ടി വസ്തു പഞ്ചായത്തിന്‍റെ ആരോഗ്യ സബ്സെന്‍റര്‍ നിര്‍മ്മിക്കുന്നതിന് ഗുണകരമാണെന്ന് പഞ്ചായത്ത് കമ്മറ്റിക്ക് ബോധ്യപ്പെട്ട സാഹചര്യത്തിലും ടിയാന്‍ സൌജന്യമായി തരാമെന്ന് സമ്മതിച്ച 1.22 ആര്‍ വസ്തു ആര്യനാട് ഗ്രാമപഞ്ചായത്തിന് വേണ്ടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി പേര്‍ക്ക് ആധാരം ചെയ്ത് വാങ്ങുന്നതിനും ആധാരം ചെയ്ത് തണ്ടപ്പേര് പിടിച്ച് പോക്ക്വരവ് ചെയ്ത് കരം ഒടുക്കി പഞ്ചായത്തിന്‍റെ ഉടമസ്ഥതയില്‍ ആക്കുന്നതിന് വേണ്ടിവരുന്ന ചെലവ് പഞ്ചായത്തിന്‍റെ തനതുഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിനും ഈ യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//