06/03/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ഹരിത കര്‍മ്മ സേനക്ക് യൂസര്‍ ഫീ നല്‍കുന്നതിന് സാമ്പത്തിക ശേഷിയില്ലെന്ന് കാണിച്ച് അല്‍ അയീന്‍ റാവൂത്തര്‍ സമര്‍പ്പിച്ച അപേക്ഷ കമ്മറ്റി പരിശോധിച്ചു. നിലവില്‍ ആശ്രയ പദ്ധതിയില്‍ ഉള്‍പ്പെട്ടവരേയും അതി ദരിദ്ര പട്ടികയില്‍ ഉള്‍പ്പെട്ടവരേയും മാത്രമാണ് ഹരിത കര്‍മ്മസേനക്ക് യൂസര്‍ ഫീസ് നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളത്. ഖരമാലിന്യ പരിപാലനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനിവാര്യ ചുമതലയായതിനാലും ഖരമാലിന്യ സംസ്ക്കരണത്തിനുള്ള സംവിധാനമായ ഹരിതകര്‍മ്മസേനക്ക് യൂസര്‍ ഫീസ് നല്‍കി മാലിന്യ സംസ്ക്കരണവുമായി ബന്ധപ്പെട്ട കൂട്ടുത്തരവാദിത്വത്തില്‍ സഹകരിക്കേണ്ടത് പൌരന്‍മാരില്‍ നിക്ഷിപ്തമായ കര്‍ത്തവ്യമായതിനാലും ഹരിത കര്‍മ്മസേനക്ക് യൂസര്‍ ഫീസ് നല്‍കി മാലിന്യ പരിപാലനത്തില്‍ പഞ്ചായത്തുമായി സഹകരിക്കുന്നതിന് അപേക്ഷകനെ ബോധവല്‍ക്കരിക്കുന്നതിനും അപേക്ഷകന്‍ സഹകരിക്കാത്ത പക്ഷം നിയമപരമായ തുടര്‍ നടപടി സ്വീകരിക്കുന്നതിനും യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
06/03/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//