Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

16/03/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (14) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 228 ( അംഗന്‍വാടി നിര്‍മ്മാണം) ന്‍റെ നിര്‍വ്വഹണത്തിന്‍റെ ഭാഗമായി പ്രവൃത്തി ആരംഭിച്ചപ്പോൾ ഉറപ്പുള്ള ഭൂമികിട്ടുന്നതിനായ് ഫൌണ്ടേഷൻ depth കൂടിയതിനാൽ column ,plinth beam, beams എന്നിവയുടെ ചില ഇനങ്ങൾ സ്റ്റിമാറ്റിലുള്ളതിലും അധികരിക്കുന്നതുമാണെന്നും പ്രോ നം 230/24( പറണ്ടോട് അംഗൻവാടി നിർമ്മാണം - സെന്റർ നം 9) എന്ന പ്രവൃത്തി ആരംഭിച്ചപ്പോൾ കെട്ടിടത്തിൻ്റെ വശങ്ങൾ സംരക്ഷണത്തിനായി കോൺക്രീറ്റ് സംരക്ഷണഭിത്തി നിർമാണം നടത്തേണ്ടതായുണ്ട് ആയതിനാൽ കോൺക്രീറ്റ് കമ്പി മുതലായവയുടെ ചില ഇനങ്ങൾ estimate ലുള്ളതിലും അധികരിക്കുന്നതാണെന്നും, പ്രോ നം 298( മുത്തിയകാവ് റോഡ് പൂർത്തീകരണം ) എന്ന പ്രവര്‍ത്തിയുടെ ഭാഗമായി ചിലഭാഗങ്ങളില്‍ റോഡ് സംരക്ഷണ ഭിത്തി നിര്‍മ്മിക്കേണ്ടത് അത്യാവശ്യമാണെന്നും, പ്രോ നം 233( പോസ്റ്റ് ഓഫീസ് കടവ് റോഡ് നവീകരണം ) എന്ന പ്രവര്‍ത്തിയില്‍ സംരക്ഷണ ഭിത്തി അധികമായി നിര്‍മ്മിക്കേണ്ടതുണ്ട് എന്നും നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് ചെയ്തത് യോഗം പരിശോധിച്ചു. അടങ്കൽ തുക അധികരിക്കാതെ ടി പ്രവര്‍ത്തികളുടെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥന് അനുമതി നല്‍കി ഈ യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//