Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

19/03/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ മാലിന്യ സംസ്ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഹരിതകര്‍മ്മ സേന ശേഖരിച്ച് വരുന്ന പ്ളാസ്റ്റിക് മാലിന്യങ്ങള്‍ എം സി എഫില്‍ സുരക്ഷിതമായി ബെയ്ല്‍ ചെയ്ത് സൂക്ഷിക്കാന്‍ കഴിയാത്ത അവസ്ഥ ഇന്ന് നിലവിലുണ്ട്. എം സി എഫില്‍ പ്ളാസ്റ്റിക് മാലിന്യങ്ങള്‍ കൂമ്പാരമായി കിടക്കുന്നത് ആയതിന്‍റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും കൂടുതല്‍ മാലിന്യം സംഭരിക്കാന്‍ കഴിയാത്തതുകൊണ്ട് മിനി എം സി എഫുകള്‍ നിറഞ്ഞ് കവിയുന്ന സാഹചര്യമുണ്ട്. ഇതിന് പരിഹാരമെന്ന നിലയില്‍ 2023 /24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്നതും ജില്ലാ ആസൂത്രണം സമിതി 2024 മാർച്ച് പത്തിന് അംഗീകാരം നൽകുകയും ചെയ്ത ഹരിത കർമ്മ സേനയ്ക്ക് ബെയിലിങ് മെഷീൻ എന്ന പദ്ധതിയും പട്ടിക ജാതി കോളനികളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ പട്ടിക ജാതി കുടുംബംങ്ങള്‍ക്ക് ശുദ്ധ ജലം സംഭരിക്കുന്നതിന് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കിയ പട്ടികജാതി കുടുംബങ്ങൾക്ക് വാട്ടർ ടാങ്ക് എന്ന പദ്ധതിയും ശുചിത്വ കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് അടിയന്തരമായി നടപ്പിലാക്കേണ്ടതിനാല്‍ പ്രസ്തുത പദ്ധതികൾക്ക് ടെൻഡർ നടപടി സ്വീകരിക്കുന്നതിനും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനും അനുവാദം നൽകുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//