Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

27/03/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ര്യനാട് ഗ്രാമപഞ്ചായത്തിലെ പല പ്രദേശങ്ങളിലും അതി രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് അനുഭവപ്പെടുന്നതെന്ന് യോഗം വിലയിരുത്തി. വേനല്‍ കഠിനമായതും വേനല്‍മഴ ലഭിക്കാത്തതും സ്ഥിതി ഗുരുതരമാക്കിയിരിക്കുകയാണ്. ആര്യനാട് ഗ്രാമപഞ്ചായത്തിലെ പല പ്രദേശങ്ങളിലും വരള്‍ച്ചാ ബാധിതവുമാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നത് പഞ്ചായത്ത് രാജ് ആക്ടില്‍ നിഷ്ക്കര്‍ഷിച്ചിരിക്കുന്ന ഗ്രാമപഞ്ചായത്തുകളുടെ പൊതുവായ ചുമതലകളില്‍ ഉള്‍പ്പെടുന്ന പ്രവര്‍ത്തനവുമാണ്. ജനങ്ങളുടെ അടിസ്ഥാനാവശ്യമായ കുടിവെള്ള ലഭ്യതക്ക് പരിമിതി നേരിടുന്ന സാഹചര്യത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്ന ചുമതല ഗ്രാമപഞ്ചായത്ത് നിര്‍വ്വഹിക്കേണ്ടതുണ്ട് എന്നതിനാല്‍ 19.02.24 ലെ സ ഉ(സാധാ).നം 405/2024/LSGD ന് അനുസൃതമായി കുടിവെളള ക്ഷാമം രൂക്ഷമായിരിക്കുന്ന പ്രദേശങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്യുന്നതിന് ജി പി എസ് ഘടിപ്പിച്ച വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ച് ഈ യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//