Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/05/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (5) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ പറണ്ടോട് വാർഡിൽ ആര്യനാട് വില്ലേജിൽ ബ്ലോക്ക് നമ്പർ 48 റിസർവ്വേ നമ്പർ 329/1 ല്‍ പെട്ട 6.55 ആര്‍ പുറമ്പോക്ക് ഭൂമി ടി സ്ഥലത്തിന്‍റെ സമീപവാസിയായ വ്യക്തിക്ക് പതിച്ചു കൊടുക്കാനുള്ള നടപടി സ്വീകരിച്ചു വരുന്നത് കമ്മിറ്റി ചർച്ച ചെയ്തു. ആര്യനാട് ഗ്രാമപഞ്ചായത്തിലെ പ്രധാനപ്പെട്ട ജംഗ്ഷനുകളിൽ ഒന്നാണ് വലിയകലുങ്ക്. പറണ്ടോട് വലിയകലുങ്ക് പൊട്ടന്‍ചിറ വാർഡുകൾ സംയോജിക്കുന്ന സ്ഥലമാണ് വലിയകലുങ്ക്. ഈ പ്രദേശത്ത് പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് സ്വന്തമായി ഭൂമി ലഭ്യമല്ല. ഭൂമിക്ക് ഉയർന്ന മാർക്കറ്റ് വിലയുള്ള സ്ഥലം ആയതിനാൽ ഭൂമി വാങ്ങി വികസന പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള സാമ്പത്തിക അവസ്ഥ നിലവിൽ പഞ്ചായത്തിന് ഇല്ല. പഞ്ചായത്തിൻറെ ഗ്രാമ കേന്ദ്രവും ഗ്രാമ കേന്ദ്രത്തിനോട് അനുബന്ധിച്ചുള്ള ഗ്രാമ ലൈബ്രറിയും ആരോഗ്യ സബ് സെന്‍ററും, അംഗൻവാടിയും വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചു വരുന്നത്. ആര്യനാട് ഗ്രാമപഞ്ചായത്തിന് അനുവദിച്ചു കിട്ടിയ ഏഴ് ആരോഗ്യ സബ് സെന്‍ററുകളില്‍ ഒരെണ്ണം നിർമ്മിക്കുന്നതിന് ടി സ്ഥലം ലഭ്യമാക്കുന്നതിന് റവന്യൂ അധികാരികളോട് ആവശ്യപ്പെട്ട് നടപടികൾ നടന്നുവരുന്ന സാഹചര്യത്തില്‍ പഞ്ചായത്തിന്‍റെ അനുവാദം ചോദിക്കാതെയും ലാന്‍ഡ് അസസ്മെന്‍റ് കമ്മറ്റിയില്‍ വയ്ക്കാതെയും ടി ഭൂമി പതിച്ചു നൽകുന്നതുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിച്ചിരിക്കുന്നത്. ഗ്രാമ പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് പൊതുസ്ഥലം ലഭ്യമല്ലാത്ത സാഹചര്യത്തിലും ആരോഗ്യ സബ് സെൻറർ അടിയന്തരമായി നിർമ്മിക്കേണ്ടത് ഉള്ളതിനാലും ഗ്രാമകേന്ദ്രത്തിനും ഗ്രാമ ലൈബ്രറിക്കും മറ്റ് സാംസ്കാരിക പ്രവർത്തനങ്ങൾക്കുള്ള സ്ഥാപനങ്ങൾക്കും സ്വന്തമായി കെട്ടിടം നിർമ്മിക്കുന്നതിന് ഭൂമി ആവശ്യമുള്ളതിനാലും ഡി വസ്തു പതിച്ചു നൽകുന്നതിനുള്ള നടപടി പുന പരിശോധിക്കണമെന്നും പ്രസ്തുത വസ്തുവില്‍ 5 സെന്‍റ് ഭൂമി ആര്യനാട് ഗ്രാമപഞ്ചായത്തിലെ പൊതുജനങ്ങൾക്ക് ഗുണകരമാകുന്ന തരത്തിൽ മേല്‍പറഞ്ഞ പൊതുസ്ഥാപനങ്ങള്‍ നിർമ്മിക്കുന്നതിന് ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചതിന് ശേഷം ശേഷിക്കുന്ന വസ്തു പതിച്ചുനല്‍കുന്നതിനുള്ള നടപടി സ്വീകരിക്കാവൂ എന്നും ശേഷിക്കുന്ന ഭൂമി പതിച്ച് നല്‍കുന്നതിന്പഞ്ചായത്തിന് തടസ്സം ഇല്ല എന്നും ബന്ധപ്പെട്ട അധികാരികളോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//