30/05/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (4) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ ആര്യനാട് വില്ലേജിൽ ആര്യനാട് – മേലേച്ചിറ - കൊല്ലറം റോഡിന് സമാന്തരമായും ഉഴമലയ്ക്കൽ വില്ലേജിന്‍റെ അതിർത്തി പങ്കിടുന്നതുമായ ആര്യനാട് വില്ലേജിൽ ബ്ലോക്ക് നമ്പർ 47ൽ റിസർവേ നമ്പർ 73 /1 ൽ പെട്ട റോഡ് പുറമ്പോക്കും വില്ലേജ് രേഖകളിൽ റവന്യൂ പുറമ്പോക്ക് എന്ന് കാണുന്നതുമായ 14.70 ആർ പുറമ്പോക്ക് ഭൂമിയിൽ ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ ആര്യനാട് ടൗൺ ആരോഗ്യ സബ് സെൻറർ നിർമ്മിക്കുന്നതിന് അനുവാദം നൽകുന്നതിന് ബഹു തിരുവനന്തപുരം ജില്ലാ കളക്ടർക്ക് തദ്ദേശ പൊതു സർവീസ് തിരുവനന്തപുരം ജില്ല ജോയിൻറ് ഡയറക്ടർ മുഖാന്തരം അപേക്ഷ സമർപ്പിച്ചിട്ടുള്ള വിവരവും, ടി വസ്തു സമീപ വാസിയായ ശ്രീമതി. ജലജ എന്ന സ്വകാര്യ വ്യക്തി റവന്യൂ അധികാരികളെ കബളിപ്പിച്ച് കൈവശപ്പെടുത്താൻ ശ്രമം നടത്തുന്നതുമായുള്ള വിവരം കമ്മറ്റി വിശദമായി ചർച്ച ചെയ്തു. ടി വസ്തു ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ആര്യനാട് – മേലേച്ചിറ - കൊല്ലം റോഡിൻറെ പുറമ്പോക്ക് ഭൂമിയായിട്ടുള്ളതാണെന്നും നിലവിൽ ഈ ഭൂമി ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ കൈവശത്തിലും നിയന്ത്രണത്തിലുമാണെന്നും ശ്രീമതി. ജലജ ടി വസ്തുവിൽ അപകടാവസ്ഥയിൽ നിന്നിരുന്ന റബ്ബർ മരങ്ങൾ ടിയാളുടെ ജീവനും സ്വത്തിനും അപകടമാണെന്ന് കാണിച്ച് അര്യനാട് വില്ലേജില്‍ സമര്‍പ്പിച്ച പരാതി വില്ലേജ് ആഫീസർ പഞ്ചായത്തിന് കൈമാറി തന്നിട്ടുള്ളതും ടി മരങ്ങള്‍ പഞ്ചായത്തിന്റെ ചെലവിൽ മുറിച്ച് നീക്കം ചെയ്യുകയും പ്രസ്തുത റബ്ബർ തടികൾ ലേലം ചെയ്തു കൊടുത്തിട്ടുള്ളതും 2024 - 25 സാമ്പത്തിക വർഷം മുതൽ ഈ പുറമ്പോക്ക് ഭൂമിയിൽ നിൽക്കുന്ന ഫലവൃക്ഷങ്ങളിൽ നിന്ന് മേലാദായമെടുക്കുന്നതിന് ലേലം ചെയ്തു കൊടുത്തിട്ടുള്ളതുമാണെന്ന് കമ്മിറ്റി വിലയിരുത്തി. ഈ സാഹചര്യത്തിൽ റവന്യൂ വകുപ്പ് അധികാരികളെ കബളിപ്പിച്ച് ഈ വസ്തു തട്ടിയെടുക്കുന്നതിന് ടി വസ്തുവിന്റെ സമീപവാസിയും ഉഴമലയ്ക്കൽ പഞ്ചായത്തിലും ഉഴമലയ്ക്കൽ വില്ലേജിലും താമസക്കാരിയും ടിയാളുടെ കൈവശ ഭൂമി ടി പുറമ്പോക്ക് ഭൂമിയുമായി അതിർത്തി പങ്കിടുന്നു എന്ന കാരണത്താൽ ഇയാളുടെ കൈവശത്തിൽ ആണെന്ന് തെറ്റായി കാണിച്ചു മറ്റൊരു വില്ലേജിൽപ്പെട്ട വസ്തു തട്ടിയെടുക്കുവാനുള്ള നീക്കം അംഗീകരിക്കാൻ കഴിയുന്നതല്ല എന്നും ശ്രീമതി. ജലജക്ക് സ്വന്തമായി ഭൂമിയും വീടും 4 ചക്രവാഹനവും ആര്യനാട് ജംഗഷനില്‍ കച്ചവട സ്ഥാപനവും ഉള്ള ആളാണെന്നും, സര്‍ക്കാര്‍ ഭൂമി സൌജന്യമായി പതിച്ച് കിട്ടുന്നതിന് അര്‍ഹതയുള്ള ആളല്ലായെന്നും യോഗം വിലയിരുത്തി. റവന്യൂ അധികാരികള്‍ ഇക്കാര്യത്തിൽ മതിയായ അന്വേഷണവും പരിശോധനയും ഇല്ലാതെ ടി വസ്തു പതിച്ചു നൽകുന്നതിനുള്ള നടപടി സ്വീകരിക്കരുത് എന്നും സമീപവാസികളെയും പഞ്ചായത്തിനെയും നേരിൽ കേൾക്കുന്നതിനുള്ള നടപടി സ്വീകരിക്കേണ്ടതാണെന്നും പൊതുജനങ്ങളിൽ നിന്ന് ആക്ഷേപം സ്വീകരിക്കേണ്ടതാണെന്നും സർക്കാരിന്റെ ഉടമസ്ഥതയിലും പഞ്ചായത്തിന്റെ കൈവശത്തിലുമുള്ള പുറമ്പോക്ക് ഭൂമി പതിച്ചുനൽകി സർക്കാരിന് ഭീമമായ നഷ്ടം ഉണ്ടാക്കുന്നതിനുള്ള നടപടി സ്വീകരിക്കരുതെന്നും പ്രസ്തുത വസ്തു ആര്യനാട് ഗ്രാമപഞ്ചായത്തിലെ പൊതുജനങ്ങൾക്ക് ഗുണകരമാകുന്ന തരത്തിൽ ആര്യനാട് ആരോഗ്യ സബ് സെൻറർ നിർമ്മിക്കുന്നതിന് ലഭ്യമാക്കുന്നതിനുള്ള നടപടികൾക്ക് തടസ്സം വരുത്തുന്നതിനുള്ള നടപടി സ്വീകരിക്കരുത് എന്നും ബന്ധപ്പെട്ട അധികാരികളോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/05/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//