Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/05/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (2) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഏഴ് സബ് സെന്‍ററുകള്‍ നിര്‍മ്മിക്കുന്നതിന് ഹെല്‍ത്ത് ഗ്രാന്‍റ് ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. എന്നാല്‍ മാതൃ ഹെല്‍ത്ത് സെന്‍ററിന് ഠൌണ്‍ വാര്‍ഡില്‍ സി എച്ച് സി കേന്ദ്രീകരിച്ച് ബ്ളോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തും സംയുക്തമായി വാങ്ങിയ സ്ഥലത്ത് ടി സബ്സെന്‍റര്‍ നിര്‍മ്മാണത്തിന് ആവശ്യം വേണ്ടുന്ന സ്ഥലം ടി പ്രദേശത്തോ അനുബന്ധ പ്രദേശങ്ങളിലോ അനുവദിക്കാന്‍ ബ്ളോക്ക് പഞ്ചായത്തിനോടാവശ്യപ്പെട്ടപ്പോള്‍ അവിടെ വാഹനം പാര്‍ക്ക് ചെയ്യുന്നതിന് ലക്ഷങ്ങള്‍ മുടക്കി താല്‍ക്കാലിക ഷെഡ് പണിതിരിക്കുകയാണെന്ന് അറിയാന്‍ കഴിഞ്ഞു. നിലവില്‍ കിടത്തി ചികിത്സിക്കുന്നതിനും മറ്റ് ലാബ് സൌകര്യങ്ങള്‍ക്കും പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കും മാതൃ സബ് സെന്‍ററിന്‍റേത് അടക്കം കെട്ടിട സൌകര്യം മെച്ചപ്പെടുത്തുന്നതിനും വേണ്ടി മാത്രം വാങ്ങിയ സ്ഥലത്താണ് പഞ്ചായത്തിന്‍റെയോ HMC യുടേയോ അനുവാദം ലഭിക്കാതെ ടി സ്ഥലം വാങ്ങിയതിന്‍റെ ഉദ്ദേശ ലക്ഷ്യം മറന്ന് അവിടെ വാഹന പാര്‍ക്കിംഗിന് വേണ്ടി മാത്രം വിനിയോഗിച്ചത് നടപടിക്രമങ്ങള്‍ പാലിക്കാതെയുംകൂടി ആയതിനാല്‍ ടി ബ്ളോക്ക് പഞ്ചായത്തില്‍ ടി പ്രവര്‍ത്തി നടത്തുന്നതിന് നേതൃത്വം നല്‍കിയവര്‍ പഞ്ചായത്ത് രാജ് നിയമങ്ങള്‍ ലംഘിച്ചതായി മനസിലാക്കാന്‍ കഴിയുന്നു. ആയതിനാല്‍ ടി അനധികൃത നിര്‍മ്മാണം നടത്തുന്നതിലൂടെ പൊതുഘജനാവില്‍ നിന്നും പണത്തിന്‍റെ ദുര്‍വിനിയോഗവും സ്ഥലം വാങ്ങി നിര്‍മ്മാണം നടത്തുന്നതിന്‍റെ ലക്ഷ്യങ്ങള്‍ മാറ്റി ചട്ട ലംഘനവും വരുത്തിയിരിക്കുകയാണ്. പഞ്ചായത്തിന്‍റെ കൂടി അധീനതയില്‍ വാങ്ങിയ സ്ഥലത്ത് മാതൃ ഹെല്‍ത്ത് സബ്സെന്‍റര്‍ നിര്‍മ്മാണം സമയബന്ധിതമായി നടത്താനാവാത്തതിനാല്‍ പൊതുജനങ്ങള്‍ക്ക് ആരോഗ്യ സേവന രംഗത്ത് ബോധ പൂര്‍വ്വമായ തടസ്സം സൃഷ്ടിച്ചിരിക്കുകയുമാണ്. ബ്ളോക്ക് പഞ്ചായത്ത് അധികാരികളുടെ മേല്‍ സൂചിപ്പിച്ച നടപടിയും സാമ്പത്തിക ദുര്‍വിനിയോഗവും പരിശോധിച്ച് മാതൃകാപരവും നിയമപരവുമായ നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളെ സമീപിക്കുന്നതിന് യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//