10/06/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (5) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ ആര്യനാട് ജംഗ്ഷനിൽ ആര്യനാട് കാഞ്ഞിരംമൂട് ജംഗ്ഷനുകളെ തമ്മിൽ ബന്ധിപ്പിച്ച് കരമനയാറിന് കുറുകെ നിർമ്മിച്ചിട്ടുള്ള പാലം ഇടുങ്ങിയത് ആയതിനാൽ കാൽനട യാത്രക്കാർക്ക് നിരന്തരമായി അപകടം ഉണ്ടാകുന്ന അവസ്ഥ കമ്മറ്റി വിശദമായി ചർച്ച ചെയ്തു. പാലത്തിനോട് അനുബന്ധിച്ച് പാലത്തിൻറെ വശത്തായി ഒരു നടപ്പാലം നിർമ്മിച്ചാൽ കാൽനട യാത്രക്കാർക്ക് ഉണ്ടാകുന്ന അപകടം ഒഴിവാക്കാനും വാഹനങ്ങൾ സുഗമമായി ഓടിച്ചു പോകുന്നതിനും കഴിയുമെന്നും എന്നാൽ ഇത്തരത്തിലുള്ള വലിയ ഒരു പദ്ധതി ഏറ്റെടുക്കുന്നതിന് പഞ്ചായത്തിന്റെ നിലവിലെ സാമ്പത്തിക അവസ്ഥക്ക് കഴിയാത്ത സാഹചര്യം ഉണ്ട് എന്നും യോഗം വിലയിരുത്തി. മേൽ സാഹചര്യത്തിൽ നടപ്പാലം നിർമ്മിക്കുന്നതിന് ആവശ്യമായ തുക പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിക്കുന്നതിന് ബഹുമാനപ്പെട്ട രാജ്യസഭാംഗം അഡ്വ. എ എ റഹീം എംപിയോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
10/06/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//