10/06/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (4) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്ത് 2023-24 സാമ്പത്തിക വർഷത്തിൽ ബഡ്സ്കൂൾ ആരംഭിച്ച് തുടർ പ്രവർത്തനം നടന്നുവരുന്നു. 25 ൽപരം കുട്ടികൾ ഈ സ്ഥാപനത്തിൽ അഡ്മിഷൻ നേടിയിട്ടുണ്ട്. തികച്ചും മലയോര ഗ്രാമമായ ആര്യനാട് ഗ്രാമ പഞ്ചായത്തിൽ ബഡ് സ്കൂളിൽ പഠിക്കുന്ന കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിന് സ്വന്തമായി വാഹനം ഇല്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. അതുകൊണ്ടുതന്നെ പ്രതിമാസം ഉയർന്ന തുക വാടക നൽകി വാഹനം എടുക്കേണ്ട അവസ്ഥയാണ് ഇന്ന് പഞ്ചായത്തിന് ഉള്ളത്. ഇതാ പഞ്ചായത്തിന്റെ സാമ്പത്തിക അവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നുമുണ്ട്. ബാഡ്സ് സ്കൂളിന് സ്വന്തമായി വാഹനം ഉണ്ടായാൽ ഈ അവസ്ഥ പരിഹരിക്കാൻ കഴിയും. ആയതിനാൽ ആര്യനാട് ഗ്രാമപഞ്ചായത്തിലെ ബഡ്സ് സ്കൂളിന് ബഹുമാനപ്പെട്ട രാജ്യസഭ അംഗം അഡ്വ. റഹീം എം. പി അവറുകളുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും തുക അനുവദിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് ബഹു. എം.പി-യോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
10/06/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//