10/06/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (3) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്ത് കലാ കായിക സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് ന്യൂതന പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കി വരുന്ന ഒരു മലയോര ഗ്രാമ പഞ്ചായത്താണ്. 2023 ല്‍ അത്യാധുനിക സൌകര്യങ്ങളോടുകൂടിയ ആര്യനാട് ഗ്രാമപഞ്ചായത്തിന്‍റഎ സ്പോര്‍ട്സ് ഹബ് എന്ന നിലയില്‍ ആര്യനാട് ഗ്രാമപഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള എ പി ജെ അബ്ദുള്‍ കലാം സ്റ്റേഡിയത്തില്‍ ഇന്‍ഡോര്‍ ഷട്ടില്‍ കോര്‍ട്ടും വോളീബോള്‍ കോര്‍ട്ടും ഓപ്പണ്‍ജിമ്മും ബഹു കേരള കായിക വകുപ്പ് മന്ത്രി ശ്രീ അബ്ദു റഹിമാന്‍ നാടിന് സമര്‍പ്പിച്ചു. മലയോര മേഖലയായതിനാല്‍ സീസണിലും അല്ലാതെയും മഴ ധാരാളമായി ഉണ്ടാകുന്ന സ്ഥലമാണ് ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രദേശം . ആയതുകൊണ്ടു വോളീബോള്‍ ഗൌണ്ടും ഓപ്പണ്‍ ജിമ്മും തുടര്‍ച്ചയായി ഉപയോഗിക്കുന്നതിനോ യുവാക്കള്‍ക്ക് പരിശീലനം നടത്തുന്നതിനോ കഴിയാത്ത സാഹചര്യമുണ്ട്. മേല്‍ സാഹചര്യത്തില്‍ ഓപ്പണ്‍ സ്റ്റേഡിയത്തിന് മേല്‍ക്കൂര നിര്‍മ്മിച്ചാല്‍ എല്ലാ സീസണിലും സ്റ്റേഡിയം ഉപയോഗിക്കുന്നതിനും തടസ്സം കൂടാതെ പരിശീലനവും മത്സരങ്ങളും സംഘടിപ്പിക്കുന്നതിനും കഴിയുമെന്ന് യോഗം വിലയിരുത്തി. പ്രസ്തുത സാഹചര്യത്തില്‍ ഗൌണ്ടിന് മേല്‍ക്കൂര നിര്‍മ്മിക്കുന്നതിനാവശ്യമായ സാമ്പത്തികം പഞ്ചായത്തിന് കണ്ടെത്താന്‍ നിലവില്‍ കഴിയില്ല എന്നും ആയതിനാല്‍ മേല്‍ക്കൂര നിര്‍മ്മിക്കുന്നതിനാവശ്യമായ സഹായം ലഭ്യമാക്കുന്നതിന് ബഹു സ്പോര്‍ട്സ് വകുപ്പ് മന്ത്രിയോടും ബന്ധപ്പെട്ട അധികാരികളോടും അഭ്യര്‍ത്ഥിച്ച് ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
10/06/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//