10/06/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (2) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്ത് കലാ കായിക സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് ന്യൂതന പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കി വരുന്ന ഒരു മലയോര ഗ്രാമ പഞ്ചായത്താണ്. ഗ്രാമപഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള എ പി ജെ അബ്ദുള്‍ കലാം സ്റ്റേഡിയത്തില്‍ ഇന്‍ഡോര്‍ ഷട്ടില്‍ കോര്‍ട്ടും വോളീബോള്‍ കോര്‍ട്ടും ഓപ്പണ്‍ജിമ്മും നിലവില്‍ പ്രവര്‍ത്തിക്കുന്നു. പഞ്ചായത്തിന്‍റെ ഉടമസ്ഥതയില്‍ ഒരു നീന്തല്‍ കുളം വേണമെന്ന യുവതീ യുവാക്കളുടേയും കുട്ടികളുടേയും ആവശ്യം വര്‍ഷങ്ങളായി നില നില്‍ക്കുന്നു. നിലവില്‍ ഷട്ടില്‍ വോളീബാള്‍ എന്നിവക്ക് പഞ്ചായത്ത് പരിശീലനം നല്‍കിവരികയുമാണ്. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യുവാക്കള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കേണ്ടത് അനിവാര്യവുമാണ്. എന്നാല്‍ പരിശീലനം നല്‍കുന്നതിനുള്ള സൌകര്യം പഞ്ചായത്തിനോ സമീപ സ്ഥലങ്ങളിലോ ലഭ്യമല്ലാത്ത സാഹചര്യം നിലവിലുണ്ട്. നീന്തല്‍ കുളം നിര്‍മ്മിക്കുന്നതിന് പഞ്ചായത്തിന് സ്വന്തമായി ഭൂമിയുണ്ട്. എന്നാല്‍ നീന്തല്‍ കുളം നിര്‍മ്മിക്കുന്നതിനാവശ്യമായ സാമ്പത്തിക അവസ്ഥ നിലവില്‍ പഞ്ചായത്തിനില്ല. മേല്‍ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പൊതുജനങ്ങള്‍ക്ക് ഉതകുന്ന തരത്തില്‍ പഞ്ചായത്തിന്‍റെ ഉടമസ്ഥതയില്‍ നീന്തല്‍ കുളം നിര്‍മ്മിക്കുന്നതിന് ആവശ്യമായ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് ബഹു കായിക വകുപ്പ് മന്ത്രിയോടും ബന്ധപ്പെട്ട അധികാരികളോടും അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
10/06/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//