10/06/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്ത് മലയോര പ്രദേശങ്ങളില്‍ പ്രധാനപ്പെട്ട ഒരു കേന്ദ്രമാണ്. തിരുവനന്തപുരം ജില്ലയിലേ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായ മങ്കയം, പൊന്‍മുടി, ബോണക്കാട്, പേപ്പാറ, കള്ളിക്കാട്, അരുവിക്കര, തെക്കന്‍ കുരിശുമല എന്നീസ്ഥലങ്ങളിലേക്ക് കേരളത്തില്‍ നിന്നും സമീപ സംസ്ഥാനമായ തമിഴ്നാട് നിന്നും വിനോദ സഞ്ചാരികള്‍ക്ക് എത്തിപ്പെടാന്‍ കഴിയുന്നത് ആര്യനാട് പ്രദേശത്ത് കൂടിയാണ്. നെടുമങ്ങാട്- ഷൊര്‍ളക്കോട് സ്റ്റേറ്റ് ഹൈവേയും വെള്ളനാട് ചെറ്റച്ചല്‍ സ്പെഷ്യല്‍ പാക്കേജ് റോഡും മലയോര ഹൈവേയും സംഗമിക്കുന്ന സ്ഥലം കൂടിയാണ് ആര്യനാട്. ശബരിമല സീസണില്‍ തമിഴ്നാട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നും അയ്യപ്പഭക്തര്‍ ശബരിമയലിലേക്ക് പോകുന്നതിന് ഉപയോഗിക്കുന്ന മാര്‍ഗ്ഗവും ആര്യനാട് ആണ്. എന്നാല്‍ ആര്യനാട് പ്രദേശത്ത് മതിയായ ഒരു വിശ്രമ സ്ഥലം ഇല്ല. യാത്രക്കാര്‍ക്ക് ആശ്രയിക്കാന്‍ കഴിയുന്നത് പൊതുമരാമത്ത് വകുപ്പിന്‍റെ കീഴിലുള്ള റസ്റ്റ് ഹൌസ് മാത്രമാണ്. നിലവിലെ സാഹചര്യത്തില്‍ റസ്റ്റ് ഹൌസ് ഉപയോഗിക്കണമെങ്കില്‍ ഓണ്‍ലൈനായി മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ട സാഹചര്യവുമുണ്ട്. മേല്‍ സാഹര്യത്തില്‍ ടൂറിസ്റ്റുകള്‍ക്കും ശബരിമല ഭക്തര്‍ക്കും മറ്റ് യാത്രക്കാര്‍ക്കും വിശ്രമിച്ച് യാത്ര ചെയ്യുന്നതിന് ഒരു ഇടത്താവളം ആവശ്യമാണെന്ന് കമ്മറ്റി വിലയിരുത്തി. ആര്യനാട് ജംഗ്ഷനും കാഞ്ഞിരം മൂട് ജംഗ്ഷനും ഇടക്ക് പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൌസിനും പൊതുമരാമത്ത് ഓഫീസിനും പുറകിലായി തുറസ്സായി നിലവില്‍ ഉപയോഗിക്കാതെ കിടക്കുന്നതും പൊതുജനങ്ങള്‍ മാലിന്യം നിക്ഷേപിച്ച് മലിനമാക്കുന്നതുമായ സ്ഥലം ഒരു വിശ്രമ കേന്ദ്രം നിര്‍മ്മിക്കുന്നതിന് അനുയോജ്യമാണെന്നും അപ്രകാരം വിശ്രമ കേന്ദ്രം നിര്‍മ്മിച്ചാല്‍ ആര്യനാട് ഗ്രാമപഞ്ചായത്തിന്‍റെ ഹൃദയഭാഗത്ത് ഉപയോഗ ശൂന്യമായി കിടക്കുന്ന സ്ഥലം മലിനമാകാതെ സൂക്ഷിക്കാന്‍ കഴിയുമെന്നും യോഗം വിലയിരുത്തി. മേല്‍ സാഹചര്യത്തില്‍ ടി സ്ഥലത്ത് ശുചിമുറിയും ലഘുഭക്ഷണ ശാലയും ഉള്‍പ്പെടെയുള്ള സൌകര്യങ്ങളോട് കൂടി ഒരു ഇടത്താവളം നിര്‍മ്മിക്കുന്നതിന് ബഹു പൊതു മരാമത്ത് വകുപ്പ് മന്ത്രയോടും ബന്ധപ്പെട്ട അധികാരികളോടും അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
10/06/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//