28/06/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (3) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് പബ്ളിക് മാര്‍ക്കറ്റിലെ മീന്‍ വിപണനം നടത്തുന്നതിന് സജ്ജീകരിച്ചിട്ടുള്ള ഷെഡിന്റെ ഇരുമ്പ് കാലുകള്‍ ദ്രവിച്ച് നിലത്ത് വീഴാറായി നില്ക്കുന്ന സാഹചര്യവും അത്തരത്തില്‍ സംഭവിച്ചാലുണ്ടാകുന്ന നഷ്ടം സംബന്ധിച്ച കാര്യങ്ങളും കാലാവസ്ഥ പ്രതികൂലമായതിനാല്‍ ശക്തമായ മഴയത്ത് ഷെഡ് നിലത്ത് വീഴാന്‍ സാദ്ധ്യതയുണ്ടെന്ന സാഹചര്യവും കമ്മറ്റി ചര്‍ച്ച ചെയ്തു. ടി സാഹചര്യത്തില്‍ അടിയന്തിര പ്രാധാന്യത്തോടെ ടി പ്രവര്‍ത്തി ചെയ്യുന്നതിനും ആയതിലേക്ക് 20000 രൂപയില്‍ അധികരിക്കാത്ത തുകക്ക് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് അസ്സി എഞ്ചിനിയറെ ചുമതലപ്പെടുത്തിയും എസ്റ്റിമേറ്റ് ലഭിക്കുന്ന മുറക്ക് പ്രാദേശിക ക്വട്ടേഷന്‍ ക്ഷണിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
28/06/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//