Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

28/06/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (2) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കീഴ്പാലൂര്‍ വാര്‍ഡിലെ ഗ്രാമ കേന്ദ്രം നിലവില്‍ പ്രവര്‍ത്തിക്കുന്നത് കീഴ്പാലൂര്‍ കമ്മ്യൂണിറ്റി ഹാളിലെ പുതിയ കെട്ടിടത്തിലാണ്. ടി കെട്ടിടം പൊതു ആവശ്യത്തിന് ഉപയോഗിക്കുന്നതായതിനാല്‍ ഗ്രാമകേന്ദ്രത്തിലെ കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും ഫര്‍ണിച്ചറും ഉള്‍പ്പെടയുള്ളവ സുരക്ഷിതമായി ഉപയോഗിക്കുന്നതിന് കഴിയാത്ത സാഹചര്യം കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്യുകയും പരമാവധി ചെലവ് കുറഞ്ഞ രീതിയില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന ഹാളിനുള്ളില്‍ അടച്ചുറപ്പുള്ള സംവിധാനം ഒരുക്കുന്നതിന് 20000 രൂപയില്‍ കവിയാത്ത എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് എല്‍ ഐ ഡി & ഇ ഡബ്ള്യു അസ്സി എഞ്ചിനിയരെ ചുമതലപ്പെടുത്തിയും എസ്റ്റിമേറ്റ് ലഭിക്കുന്ന മുറക്ക് ക്വട്ടേഷന് നടപടികള്‍ സ്വീകരിക്കുന്നതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ആയതിനാവശ്യമായ ചെലവ് തനതുഫണ്ടില്‍ നിന്നും വഹിക്കുന്നതിനും ഈ യോഗം ഈ യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//