Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

14/10/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (4) നമ്പര്‍ തീരുമാനം

തീരുമാനം:

തദ്ദേശ സ്വയംഭരണ വകുപ്പ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കരാറടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പരിഷ്കരിച്ചും പദ്ധതിച്ചെലവിന് ആനുപാതികമായി ജീവനക്കാരെ അധികമായി നിയമിക്കുന്നതിനും നിലവിലുള്ള ജീവനക്കാരുടെ കരാർ പുതുക്കുന്നതിനും അനുമതി നൽകിയും 29-06-2024 തീയതിയിലെ സ.ഉ. (കൈ) നം 80/2024/LSGD പ്രകാരം ഉത്തരവ് യോഗം ചര്‍ച്ച ചെയ്തു. തൊഴിലുറപ്പ് പദ്ധതിയ്ക്ക് കീഴിൽ ചെലവഴിക്കപ്പെടുന്ന തുക മുൻകാലങ്ങളെ അപേക്ഷിച്ച് ഉയർന്നത്, ആസ്തി നിർമ്മാണ പ്രവർത്തനങ്ങൾ വർധിച്ച തോതിൽ ഏറ്റെടുക്കുന്നത്, പട്ടിക വർഗ്ഗ കുടുംബങ്ങൾക്കായി പ്രത്യേക പദ്ധതികൾ നടപ്പാക്കുന്നത് എന്നിവ പഞ്ചായത്തുകളിലെ ജോലിഭാരം ഗണ്യമായി വർധിപ്പിച്ചിട്ടുള്ളതിനാലും, മുൻ സാമ്പത്തിക വർഷം 6 കോടിയിലേറെ ചെലവഴിക്കുകയും സാധനഘടകത്തിൽ 15%-ൽ അധികം വിനിയോഗിച്ചിട്ടുള്ളതുമായ പട്ടിക വർഗ്ഗ കുടുംബങ്ങൾ അധികമുള്ള പഞ്ചായത്തുകളില്‍ ഒരു എം.ജി.എൻ.ആർ.ഇ.ജി.എസ് ഓവർസിയറെ കൂടി മേല്‍ ഉത്തരവ് പ്രകാരം നിയമിക്കാവുന്നതാണ്. മേല്‍ സാഹചര്യത്തില്‍ ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഒരു എം.ജി.എൻ.ആർ.ഇ.ജി.എസ് ഓവർസിയറെ കൂടി നിയമിക്കുന്നത് അനുമതി നല്‍കുന്നതിന് അധികാരികളോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//