Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

14/10/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ജി.കാർത്തികേയൻ മെമ്മോറിയൽ കൺവെർജന്റ് സെന്ററിൽ ലിഫ്റ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ശ്രീജിത്ത് നാഷണൽ ട്രേഡേഴ്സ് ആൻഡ് എക്സ്പോർട്ടേഴ്സ്, എസ്.എൻ. പ്ലാസ, ഹോസ്പിറ്റൽ റോഡ്, തൈക്കാട്, തിരുവനന്തപുരം എന്നവര്‍ പഞ്ചായത്തുമായി കരാറിൽ ഏർപ്പെട്ടിരുന്നു. എന്നാൽ പ്രസ്തുത പ്രവൃത്തിയുടെ 80% തുക കൈപ്പറ്റി ലിഫ്റ്റിനുള്ള സാധന സാമഗ്രികൾ സപ്ലൈ ചെയ്തതിനുശേഷം ടിയാന്‍ പ്രവർത്തി പൂർത്തിയാക്കി പഞ്ചായത്തിന് കൈമാറുകയോ ഇതുമായി ബന്ധപ്പെട്ട യാതൊരു അറിയിപ്പോ രേഖപ്പെടുത്തലുകളോ ടിയാന്‍റെ ഭാഗത്തുനിന്നും കൃത്യമായി ഉണ്ടായിട്ടില്ലാത്തതുമാണ്. ടിയാന്‍റെ വഞ്ചനാപരമായ നിലപാട് കാരണം ആര്യനാട് ഗ്രാമപഞ്ചായത്ത് രണ്ടരക്കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച കൺവർജെന്റ് സെന്റർ സമയബന്ധിതമായി പ്രവർത്തിപ്പിക്കുവാൻ കഴിയാത്ത സാഹചര്യം ഉണ്ടായി. ഇത് പഞ്ചായത്തുമായി ഏർപ്പെട്ടിട്ടുള്ള കരാറുകളുടെ നഗ്നമായ ലംഘനവും ഗുരുതരമായ വീഴ്ചയുമാണ്. ആര്യനാട് ഗ്രാമപഞ്ചായത്ത് കമ്മറ്റിയുടെ 14.02.2025 തീയതിയിലെ 19(5) നമ്പർ തീരുമാനപ്രകാരം ടിയാനെ ഈ കരാറിൽ നിന്നും ഒഴിവാക്കിയിട്ടുള്ളതും ടിയാന്‍ ലിഫ്റ്റ് സ്ഥാപിക്കുന്ന സ്ഥലത്തെ പണിപൂര്‍ത്തിയാക്കാതെ ടി പ്രദേശം അപകടകരമായ അവസ്ഥയില്‍ പണി നിര്‍ത്തിയിട്ടിട്ടുള്ളതിനാലും, ജനങ്ങളുടെ ജീവഹാനി വരാതിരിക്കുന്നതിനും കൺവെർജന്റ് സെന്ററിൽ ഇറക്കി വച്ചിട്ടുള്ള ലിഫ്റ്റുമായി ബന്ധപ്പെട്ട സാധന സാമഗ്രികൾ പഞ്ചായത്ത് കണ്ടുകെട്ടിയിട്ടുള്ളതും ആയത് പഞ്ചായത്ത് സ്വന്തം നിലയിൽ സ്ഥാപിചിട്ടുള്ളതുമാണ്. അപ്രകാരം ടിയാന്‍ പഞ്ചായത്തിനോടും പൊതുസമൂഹത്തിനോടും കാണിച്ച വഞ്ചനാപരമായ നടപടിക്ക് ടിയാനെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനും, നഷ്ടപരിഹാരം ഈടാക്കുന്നതിനും തീരുമാനിച്ചു. വക്കീല്‍ നോട്ടീസ് നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനും, ടി വിഷയവുമായി ബന്ധപ്പെട്ട കോടതി വ്യവഹാരങ്ങള്‍ അഡ്വ. ശ്രീഹര്‍ഷന്‍ എന്നവരെ ഏല്‍പ്പിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//