14/10/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ 2025 ജൂൺ മാസം 18-ാം തീയതി 11 മണിക്ക് ചേർന്ന സാധാരണ യോഗത്തിൽ മീനാങ്കൽ വാർഡിൽ മലയൻതേരി എന്ന സ്ഥലത്ത് ചെറുപടക്ക നിർമ്മാണത്തിന് ശ്രീ. ജിബു എസ് എസ് സമർപ്പിച്ച അപേക്ഷ സംബന്ധിച്ച് യോഗം ചർച്ച ചെയ്യുകയും ഭരണസമിതി അംഗങ്ങളായ ശ്രീ. എം. എൽ. കിഷോർ, ശ്രീമതി. റീനസുന്ദരം, ശ്രീ. ഐത്തി അശോകൻ, ശ്രീമതി. കെ. മോളി, ശ്രീ. അനിൽകുമാർ എന്നിവരെ ഉൾപ്പെടുത്തി രൂപീകരിച്ച സബ് കമ്മറ്റി റിപ്പോര്‍ട്ട് യോഗം ചര്‍ച്ച ചെയ്തു. ടി ചെറുപടക്ക നിർമ്മാണ യൂണിറ്റ് പ്രവർത്തിക്കുന്നതുകൊണ്ട് പരിസരവാസികൾക്കോ, നാട്ടുകാർക്കോ, യാത്രക്കാർക്കോ മറ്റ് ബുദ്ധിമുട്ടുകൾ യാതൊന്നും ഉണ്ടാവാൻ സാധ്യതയില്ലായെന്നും ടി ചെറുപടക്ക നിർമ്മാണ യൂണിറ്റുമായി ബന്ധപ്പെട്ട് പഞ്ചായത്തിന് ലഭിച്ച പരാതിയിൽ പറയുന്ന കാര്യങ്ങൾ വസ്തുതയ്ക്ക് നിരക്കാത്തതാണെന്നും, മേൽപ്പടി ചെറുപടക്ക നിർമ്മാണത്തിനുള്ള പഞ്ചായത്ത് ലൈസൻസ് അനുവദിയ്ക്കാവുന്നതാണെന്നും കാണിച്ച് ലഭ്യമാക്കിയിട്ടുള്ള റിപ്പോർട്ട് യോഗം അംഗീകരിച്ചു. മീനാങ്കൽ വാർഡിൽ മലയൻതേരി എന്ന സ്ഥലത്ത് ചെറുപടക്ക നിർമ്മാണത്തിന് ശ്രീ. ജിബു എസ് എസ് സമർപ്പിച്ച അപേക്ഷ പ്രകാരം ലൈസൻസ് അനുവദിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
14/10/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//