Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

14/10/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (6) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ തുലായത്ത്കോണത്ത് ആഷിക് ഭവനില്‍ ശ്രീ ആഷിക് എച്ച് എന്നവരുടെ ഭവന നിര്‍മ്മാണത്തിനായി വഴി സൗകര്യം ലഭ്യമല്ലാത്തതിനാല്‍ വീടുപണിക്കുള്ള സാധനങ്ങള്‍ ഇറക്കുന്നതിന് പഞ്ചായത്ത് റോഡിന്‍റെ വശത്ത് പണിതിരിക്കുന്ന ഹാന്‍ഡ് റെയില്‍ 3 മീറ്റര്‍ ദൂരം കട്ട് ചെയ്യുന്നതിനായി നല്‍കിയ കത്ത് യോഗം ചര്‍ച്ച ചെയ്തു. അപേക്ഷകന്‍റെ സ്വന്തം ചെലവില്‍ പുനസ്ഥാപിച്ചു നല്‍കുന്ന പക്ഷം അസിസ്റ്റന്‍റ് എഞ്ചിനീയറുടെ മേല്‍ നോട്ടത്തില്‍ 3 മീറ്റര്‍ ദൂരം കട്ട് ചെയ്യുന്നതിന് അനുമതി നല്‍കുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//