Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

14/10/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (4) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്ത് കൃഷി ഭവനോട് ചേര്‍ന്ന് മാനവീയം വീഥിയില്‍ നിര്‍മ്മിച്ചിരിക്കുന്ന 'എക്കോ ഷോപ്പ്' കാര്‍ഷിക ഉല്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നതിനും, കാര്‍ഷിക അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി ആര്യനാട് ഗ്രാമപഞ്ചായത്തിലെ മാര്‍ക്കറ്റില്‍ 2008 മുതല്‍ ആരംഭിച്ച് തൃപ്തികരമായി പ്രവര്‍ത്തിച്ചുവരുന്ന കാര്‍ഷിക വിപണന കേന്ദ്രത്തിന് പ്രതിമാസം 250 രൂപ വാടക നിശ്ചയിച്ച് കരാര്‍ അടിസ്ഥാനത്തിലും, കൃഷി ഓഫീസറുടെ മേല്‍നോട്ടത്തിലും, 15 വര്‍ഷത്തേക്ക് ചുവടെ ചേര്‍ത്തിരിക്കുന്ന വ്യവസ്ഥകള്‍ ബാധകമാക്കി പാട്ടത്തിന് നല്‍കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. കെട്ടിടത്തിന്‍റെ വെള്ളക്കരം, വൈദ്യുത ചാര്‍ജ്ജ് തുടങ്ങിയവ പാട്ടക്കാരൻ തന്നെ കൃത്യമായി അടവാക്കേണ്ടതാണ്. കെട്ടിടം കാര്‍ഷിക ഉല്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നതിനും, കാര്‍ഷിക അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. അനുവദനീയമല്ലാത്ത മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് കരാർ ലംഘനമായി കണക്കാക്കുന്നതാണ്. വിപണന കേന്ദ്രം മറ്റാർക്കും ഉപകരാറായി നൽകാനോ കൈമാറ്റം ചെയ്യാനോ അവകാശം ഉണ്ടായിരിക്കുന്നതല്ല. കെട്ടിടത്തിന് ഉണ്ടാകുന്ന ചെറിയ അറ്റകുറ്റപ്പണികൾ പാട്ടക്കാരൻ സ്വന്തം ചെലവിൽ നടത്തണം. കെട്ടിടത്തിൻ്റെ ഘടനയിൽ പഞ്ചായത്തിൻ്റെ മുൻകൂർ രേഖാമൂലമുള്ള അനുമതിയില്ലാതെ യാതൊരു മാറ്റങ്ങളും വരുത്താൻ പാടില്ല. നിശ്ചയിച്ച പാട്ടത്തുക (വാർഷികം/മാസം) കൃത്യ സമയത്ത് പഞ്ചായത്തിൽ അടവാക്കേണ്ടതാണ്. പ്രതിവര്‍ഷം വാടകയില്‍ 50 രൂപ വര്‍ദ്ധിപ്പിച്ച് നല്‍കേണ്ടതാണ്. പഞ്ചായത്ത് ഉദ്യോഗസ്ഥർക്ക് വിപണന കേന്ദ്രത്തിൽ പരിശോധന നടത്താനുള്ള അധികാരം ഉണ്ടായിരിക്കും. പാട്ടക്കാരൻ്റെ ഭാഗത്ത് നിന്നുണ്ടാകുന്ന വീഴ്ചകളോ അശ്രദ്ധയോ മൂലം പഞ്ചായത്തിനോ പൊതുജനങ്ങൾക്കോ ഉണ്ടാകുന്ന എല്ലാ നഷ്ടങ്ങൾക്കും പാട്ടക്കാരൻ പൂർണ്ണമായും ഉത്തരവാദിയായിരിക്കും. വിപണന കേന്ദ്രത്തിന്റെ പ്രവര്‍ത്തനം കൃഷി ഓഫീസറുടെ മേല്‍നോട്ടത്തില്‍ നടത്തേണ്ടതാണ്.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//