Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

14/10/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിൻറെ ഉടമസ്ഥതയിലെ ഈഞ്ചപ്പുരി വാർഡിലെ 'തണൽ' എന്നു നാമകരണം ചെയ്ത ക്രിമിറ്റോറിയത്തില്‍ 2 ഓപ്പറേറ്ററുടെ തസ്തികയിലേക്ക് 29/09/2025 തീയതി നടന്ന ഇൻറർവ്യൂവിൽ പങ്കെടുത്തവരെ ഉള്‍പ്പെടുത്തി റാങ്ക് പട്ടിക തയാറാക്കിയത് 03/10/2025 തീയിലെ ഭരണസമിതി യോഗം പരിശോധിച്ചു അംഗീകരിച്ച് തീരുമാനിച്ചിരുന്നു. ആയതിന്‍റെ അടിസ്ഥാനത്തില്‍ റാങ്ക് പട്ടികയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ശ്രീ. അരുൺ പി, അരുൺഭവൻ, ചെറുമഞ്ചൽ, കൊക്കോട്ടേല എന്നയാളെയും, രണ്ടാം റാങ്ക് കരസ്ഥമാക്കിയ ശ്രീ. റ്റി. ഷിബു, ​​എ.ആർ. നിവാസ്, മഞ്ചാടി നിന്ന വിള, ബൗണ്ടർമുക്ക്, പറണ്ടോട് പി.ഒ എന്നയാളെയും ക്രിമിറ്റോറിയം ഓപ്പറേറ്ററായി നിയമിക്കുന്നതിനുള്ള നിയമന ഉത്തരവ് നല്‍കിയിരുന്നു. ​​എന്നാല്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ശ്രീ. അരുൺ പി, അരുൺഭവൻ, ചെറുമഞ്ചൽ, കൊക്കോട്ടേല എന്നയാള്‍ക്ക് വേറെ ജോലി ലഭ്യമായതിനാല്‍ ക്രിമിറ്റോറിയത്തിലെ ജോലി ആവശ്യമില്ലെന്ന് കാണിച്ച് കത്ത് നല്‍കിയത് യോഗം ചര്‍ച്ച ചെയ്തു. ക്രിമിറ്റോറിയത്തില്‍ രണ്ട് ജീവനക്കാരെ നിയമിക്കേണ്ടതുള്ളതിനാല്‍ റാങ്ക് പട്ടികയില്‍ മൂന്നാമതായി ഉള്‍പ്പെട്ടിട്ടുള്ള ശ്രീ. മധു റ്റി. എന്നയാളെ ക്രിമിറ്റോറിയം ഓപ്പറേറ്ററായി നിയമിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. ക്രിമിറ്റോറിയത്തിലെ ക്ലീനിംഗ് ജോലികള്‍ക്കായി താല്‍ക്കാലികമായി നിയമിക്കുന്നതിന് ലഭ്യമായിട്ടുള്ള ശ്രീ. സുകുമാരന്‍ പി, തടത്തരികത്ത് വീട്, മൈലമൂട്, കൊക്കോട്ടേല, ആര്യനാട് എന്നവരുടെ പ്രകാരം ടിയാനെ 179 ദിവസത്തേക്ക് നിയമിക്കുന്നതിനും പ്രതിദിനം 100 രൂപ നിശ്ചയിച്ച് പ്രതിമാസം പരമാവധി 3000 രൂപ വേതനം അനുവദിക്കുന്നതിനും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//