18/07/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായി, ആര്യനാട് ജഡങ്ഷനില്‍ പോസ്റ്റ് ഓഫീസ് കടവില്‍, കടവിലേക്ക് ഇറങ്ങുന്നതിനുള്ള വഴിക്ക് തടസ്സമില്ലാതെ മാനവീയം വീഥി എന്ന പേരില്‍ വയോജനങ്ങള്‍ക്ക് വിശ്രമ കേന്ദ്രം നിര്‍മ്മിക്കുന്ന പ്രവര്‍ത്തി പൂര്‍ത്തിയായി വരികയാണ്, വയോജന ക്ഷേമം ബഹു കേരള സര്‍ക്കാരിന്‍റെ മുന്തിയ പരിഗണനയിലുള്ള വിഷയമാണ്. ആയതിലേക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഹാപ്പിനസ് പാര്‍ക്കുകള്‍ നിര്‍മ്മിക്കണമെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതാണ്. നിരവധി ഗ്രാമസഭകള്‍ വയോജന ക്ഷേമം അജണ്ടയാക്കി ആര്യനാട് ഗ്രാമപഞ്ചായത്ത് വിളിച്ച് ചേര്‍ത്തിട്ടുള്ളതും ടി ഗ്രാമസഭാ നിര്‍ദ്ദേശങ്ങള്‍ വര്‍ക്കിംഗ് ഗ്രൂപ്പ് നിര്‍ദ്ദേശങ്ങള്‍, സര്‍ക്കാര്‍ നിര്‍ദ്ദേശം എന്നിവക്കനുസൃതമായ സൌകര്യങ്ങള്‍ മാനവീയം വീഥിയില്‍ ഉള്‍പ്പെടുത്തി മാനവീയം വീഥിയെ ഹാപ്പിനസ്സ് പാര്‍ക്കാക്കി ഉയര്‍ത്തുന്നത് ഉചിതമായിരിക്കുമെന്ന് യോഗം വിലയിരുത്തി. ആര്യനാട് പഞ്ചായത്ത് നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നം രാഷ്ട്രീയ സാമൂഹിക, സാംസ്ക്കാരിക പൊതു പരിപാടികള്‍ നടത്തുന്നതിനുള്ള സ്ഥലപരിമിതിയാണ്. ആര്യനാട് ജംഗ്ഷന്‍ കേന്ദ്രീകരിച്ച് പൊതുപരിപാടികള്‍ സംഘടിപ്പിക്കുന്നത് വ്യാപാരി വ്യവസായികള്‍ക്കും പൊതുജനങ്ങള്‍ക്കും, വാഹന ഗതാഗതത്തെ ആശ്രയിക്കുന്നവര്‍ക്കും വളരെയേറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് വ്യാപാരിവ്യവസായി സംഘടനകള്‍ പഞ്ചായത്തില്‍ നിവേദനം നല്‍കിയിട്ടുള്ളതാണ്. ഹാപ്പിനസ്സ് പാര്‍ക്കില്‍ പൊതുപരിപാടികള്‍ നടത്താനുള്ള സൌകര്യങ്ങള്‍ കൂടി ഒരുക്കുന്നത് പൊതുജനങ്ങള്‍ക്കുളള വലിയൊരു അസൌകര്യം പരിഹരിക്കുന്നതിന് സഹായകരമായിരിക്കുമെന്ന് കമ്മറ്റി വിലയിരുത്തി. മേല്‍ സാഹചര്യത്തില്‍ ഗ്രാമസഭാ നിര്‍ദ്ദേശങ്ങള്‍ വര്‍ക്കിംഗ് ഗ്രൂപ്പ് നിര്‍ദ്ദേശങ്ങള്‍, സര്‍ക്കാര്‍ നിര്‍ദ്ദേശം എന്നിവക്കനുസൃതമായി പോസ്റ്റ് ഓഫീസ് കടവില്‍ നിര്‍മ്മിച്ച് വരുന്ന ഹാപ്പിനസ് പാര്‍ക്കില്‍ വയോജനങ്ങളുടെ മാനസികോല്ലാസത്തിനും കൂടിച്ചേരലുകള്‍ക്കും സൌകര്യമൊരുക്കുന്നതിനും ടി സ്ഥലത്ത് പൊതുപരിപാടികള്‍ നടത്താനുള്ള സൌകര്യം ഒരുക്കുന്നതിനും മാനവീയം വീഥിയുടെ പ്രവര്‍ത്തം സംബന്ധിച്ച് ബൈലോ തയ്യാറാക്കുന്നതിനും ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
18/07/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//