14/10/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം
ബഹു.കേരള സർക്കാരിന്റെ 14-08-2025 തിയതിയിലെ സ.ഉ.(അച്ചടി) നം. 46/2025/LSGD നമ്പർ പ്രകാരം കേരള സംസ്ഥാനത്ത് 2025 ലെ കേരള പഞ്ചായത്ത് രാജ് സംരംഭങ്ങൾക്ക് (ലൈസൻസ് നൽകൽ) ചട്ടങ്ങൾ കേരള സംസ്ഥാനത്ത് നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. അതിൻറെ ഭാഗമായി ചട്ടം 3 നു വിധേയമായി സൂചന 2 പ്രകാരം ചുവടെപ്പറയുന്ന വസ്‌തുതകൾ ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രദേശത്തെ പൊതുജനങ്ങൾക്കായി വിജ്ഞാപനം വിജ്ഞാനം പുറപ്പെടുവിക്കുന്നതിന് തീരുമാനിച്ചു. 1. ആര്യനാട് ഗ്രാമ പഞ്ചായത്ത് പ്രദേശത്തെ യാതൊരു സ്ഥലമോ കെട്ടിടമോ ഒന്നോ അതിലധികമോ സേവന ആവശ്യങ്ങൾക്കോ വ്യാപാര വാണിജ്യ പ്രവർത്തനങ്ങൾക്കോ ഉപയോഗിക്കുന്നതിന് 1994 ലെ കേരള പഞ്ചായത്ത് രാജ് നിയമം 232 ആം വകുപ്പ് പ്രകാരം സെക്രട്ടറി നൽകുന്ന ലൈസൻസ് നിർബന്ധമായും എടുത്തിരിക്കേണ്ടതാണ്. 2. സൂചന ചട്ടങ്ങളിലെ കാറ്റഗറി 2 വിഭാഗത്തിൽപ്പെട്ട വ്യാപാര സംരംഭങ്ങളിൽ നാളിതുവരെ ലൈസൻസ് എടുത്തിട്ടില്ലാത്ത സംരംഭകർ വിജ്ഞാപനത്തീയതി മുതൽ 30 ദിവസത്തിനുള്ളിൽ K-Smart വഴി സ്വന്തം ലോഗിനിൽ നിന്ന് ഓൺലൈൻ ആയി അപേക്ഷയും അനുബന്ധ രേഖകളും സമർപ്പിച്ച് നിശ്ചിത ഫീസ് ഒടുക്കി ലൈസൻസ് എടുക്കേണ്ടതും അതിന്റെ ഒരു പകർപ്പ് സംരംഭം നടത്തുന്ന സ്ഥലത്ത് നിർബന്ധമായും സൂക്ഷിക്കേണ്ടതുമാണ്. 3. ഈ വിജ്ഞാപന തിയതിയ്ക്ക് ശേഷം ആര്യനാട് ഗ്രാമ പഞ്ചായത്ത് പ്രദേശത്ത് ഏതെങ്കിലും സ്ഥലമോ കെട്ടിടമോ കാറ്റഗറി രണ്ട് വിഭാഗത്തിൽപ്പെട്ട വ്യാപാര സംരംഭക പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ച് പുതുതായി തുടങ്ങാൻ ഉദ്ദേശിക്കുന്ന തിയതിയ്ക്ക് 15 ദിവസങ്ങൾക്ക് മുൻപ് കെ-സ്‌മാർട്ട് വഴി സ്വന്തം ലോഗിനിൽ നിന്ന് ഓൺലൈൻ ആയി അപേക്ഷയും അനുബന്ധ രേഖകളും സമർപ്പിച്ച് നിശ്ചിത ഫീസ് ഒടുക്കി ലൈസൻസ് എടുക്കേണ്ടതും അതിന്റെ ഒരു പകർപ്പ് സംരംഭം നടത്തുന്ന സ്ഥലത്ത് നിർബന്ധമായും സൂക്ഷിക്കേണ്ടതുമാണ്. 4. വാഹനങ്ങൾ ഉപയോഗിച്ച് റെസ്റ്റോറൻ്റുകൾ, തട്ടുകടകൾ, മറ്റു സംരംഭങ്ങൾ എന്നിവ നടത്തുന്നവർക്കും ടി വ്യവസ്ഥകൾ ബാധകമാണ്. 5. സൂചന ചട്ടങ്ങളിലെ കാറ്റഗറി ഒന്ന് വിഭാഗങ്ങളിൽപ്പെട്ട സംരംഭങ്ങൾ സ്ഥാപിക്കുന്നതിന് ഉദ്ദേശിക്കുന്ന തിയതിയ്ക്ക് 45 ദിവസങ്ങൾക്ക് മുമ്പായി വകുപ്പ് 233 പ്രകാരമുളള ഗ്രാമ പഞ്ചായത്തിൻ അനുമതിയ്ക്കായി സെക്രട്ടറിയ്ക്ക് അപേക്ഷ നൽകേണ്ടതാണ്. 6. കാറ്റഗറി ഒന്ന് പ്രകാരമുള്ള സംരംഭങ്ങൾ സ്ഥാപിക്കുന്നതിന് പഞ്ചായത്തിന്റെ അനുമതി ലഭിച്ച സംരംഭകർ അവ സ്ഥാപിച്ചശേഷം അവയുടെ പ്രവർത്തനം ആരംഭിക്കുന്നതിന് മുമ്പായി കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെയും, മറ്റ് വകുപ്പുകളോ സ്ഥാപനങ്ങളോ നൽകേണ്ട അനുമതികളും നിരാക്ഷേപ സാക്ഷ്യപത്രങ്ങളും നേടിയ ശേഷം മേൽപ്പറഞ്ഞ പ്രകാരം ഓൺലൈൻ ആയി അപേക്ഷ സമർപ്പിച്ച് ലൈസൻസ് എടുത്തിരിക്കേണ്ടതാണ്. 7. നിലവിൽ ലൈസൻസ് ഉളളതോ പുതിയതായി ലൈസൻസ് എടുക്കുന്നതോ ആയ സ്ഥാപനങ്ങൾ പ്രസ്‌തുത ലൈസൻസ് കാലാവധി അവസാനിക്കുന്നതിന് 30 ദിവസങ്ങൾക്ക് മുമ്പായി നിശ്ചിത ഫീസ് സഹിതം സ്വയം സാക്ഷ്യപത്രം സമർപ്പിക്കുന്ന മുറയ്ക്ക് ലൈസൻസ്/ രജിസ്ട്രേഷൻ ലഭിക്കുന്നതാണ്. 8. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് വൈറ്റ് / ഗ്രീൻ വിഭാഗമായി പ്രഖ്യാപിച്ചിട്ടുള്ള ഫാക്‌ടറി / വ്യവസായം / വർക്ക്ഷോപ്പ് എന്നിവയ്ക്ക് ലൈസൻസോ അനുമതിയോ ആവശ്യമില്ലാത്തതാണ്. എന്നാൽ അത്തരം സ്ഥാപനങ്ങൾ നിശ്ചിത ഫീസ് അടച്ച് ഓൺലൈൻ ആയി സംരംഭക രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് സഹിതം ഗ്രാമ പഞ്ചായത്തിൽ അപേക്ഷ നൽകി നിശ്ചിത ഫീസ് ഒടുക്കി രജിസ്റ്റർ ചെയ്യേണ്ടതും രജിസ്ട്രേഷൻ കാലാവധി അവസാനിക്കുന്ന മുറയ്ക്ക് ആയത് പുതുക്കേണ്ടതുമാണ്. 9. പഞ്ചായത്ത് പ്രദേശത്ത് നടത്തുന്ന വ്യാപാര സംരംഭക പ്രവർത്തനങ്ങൾക്ക് മതിയായ രേഖകൾ സമർപ്പിച്ച് നിശ്ചിത ഫീസ് പൂർണ്ണമായി അടയ്ക്കുന്ന സംരംഭങ്ങൾക്ക് സംരംഭകൻ ആവശ്യപ്പെടുന്ന പക്ഷം പരമാവധി അഞ്ചു വർഷം വരെയുള്ള കാലാവധിക്ക് ലൈസൻസ് ലഭിക്കുന്നതാണ്. എന്നാൽ സംരംഭത്തിന് ഹരിതകർമ്മസേനയുടെ യൂസർ ഫീ, തൊഴിൽ നികുതി മുതലായവ കുടിശ്ശികയാകുന്ന പക്ഷം ടി ലൈസൻസ് റദ്ദാവുന്നതാണ്. 10. ആര്യനാട് ഗ്രാമ പഞ്ചായത്ത് പ്രദേശത്ത് ലൈസൻസിൽ നിന്ന് ഒഴിവാക്കിയിട്ടുളളവ ഒഴികെ ലൈസൻസോ / അനുമതിയോ / രജിസ്ട്രേഷനോ കൂടാതെ യാതൊരുവിധ സംരംഭവും പ്രവർത്തിക്കാൻ പാടുളളതല്ല. അപ്രകാരം പ്രവർത്തിക്കുന്ന വ്യക്തികൾ / സ്ഥാപനങ്ങൾക്കെതിരെ പിഴ, പ്രോസിക്യൂഷൻ മുതലായ നടപടികൾ സ്വീകരിക്കു ന്നതാണ്. ഈ വിജ്ഞാപനത്തിലെ നിർദ്ദേശങ്ങൾക്ക് 14.10.2025 തീയതി മുതൽ പ്രാബല്യമുണ്ടായിരിക്കുന്നതാണ്. 11. ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രദേശത്തെ സംരംഭങ്ങൾക്ക് ബാധകമാകുന്ന ലൈസൻസ് ഫീസ് ഒന്നാം പട്ടിക പ്രകാരവും, പെർമിഷൻ ഫീസ് രണ്ടാം പട്ടിക പ്രകാരവും, രജിസ്ട്രേഷൻ ഫീസ് മൂന്നാം പട്ടിക പ്രകാരവും ഈടാക്കേണ്ടതാണ്. ഒന്നാം പട്ടിക (4, 6, 7, 12, 13 എന്നീ ചട്ടങ്ങള്‍ കാണുക) ക്രമ നമ്പർ വിഭാഗം ആ വർഷത്തേക്ക് ചുമത്തുന്ന പരമാവധി ലൈസൻസ് ഫീസ് 1 ഒരു ലക്ഷം രൂപയിൽ കവിയാത്ത മൂലധന നിക്ഷേപമുള്ള സംരംഭങ്ങൾ 90 രൂപ 2 മൂലധന നിക്ഷേപം ഒരു ലക്ഷം രൂപയിൽ കൂടുതലായും എന്നാൽ 5 ലക്ഷം രൂപയിൽ കവിയാത്തതുമായ സംരംഭങ്ങൾ 185 രൂപ 3 മൂലധന നിക്ഷേപം 5 ലക്ഷം രൂപയിൽ കൂടുതലായും എന്നാൽ 15 ലക്ഷം രൂപയിൽ കവിയാത്തതുമായ സംരംഭങ്ങൾ 275 രൂപ 4 മൂലധന നിക്ഷേപം 15 ലക്ഷം രൂപയിൽ കൂടുതലായും എന്നാൽ 25 ലക്ഷം രൂപയിൽ കവിയാത്തതുമായ സംരംഭങ്ങൾ 475 രൂപ 5 മൂലധന നിക്ഷേപം 25 ലക്ഷം രൂപയിൽ കൂടുതലായും എന്നാൽ 1 കോടി രൂപയിൽ കവിയാത്തതുമായ സംരംഭങ്ങൾ 950 രൂപ 6 മൂലധന നിക്ഷേപം 1 കോടി രൂപയിൽ കൂടുതലായും എന്നാൽ 5 കോടി രൂപയിൽ കവിയാത്തതുമായ സംരംഭങ്ങൾ 4,800 രൂപ 7 മൂലധന നിക്ഷേപം 5 കോടി രൂപയിൽ കൂടുതലായും എന്നാൽ 10 കോടി രൂപയിൽ കവിയാത്തതുമായ സംരംഭങ്ങൾ 9,500 രൂപ 8 മൂലധന നിക്ഷേപം 10 കോടി രൂപയിൽ കൂടുതലുള്ള സംരംഭങ്ങൾ 14,000 രൂപ രണ്ടാം പട്ടിക (ചട്ടം 11 കാണുക) ക്രമ നമ്പർ വിഭാഗം പെർമിഷൻ ഫീസ് 1 25 ലക്ഷം രൂപയിൽ കവിയാത്ത മൂലധന നിക്ഷേപമുള്ള സംരംഭങ്ങൾ 950 രൂപ 2 മൂലധന നിക്ഷേപം 25 ലക്ഷം രൂപയിൽ കൂടുതലായും എന്നാൽ 1 കോടി രൂപയിൽ കവിയാത്തതുമായ സംരംഭങ്ങൾ 1800 രൂപ 3 മൂലധന നിക്ഷേപം 1 കോടി രൂപയിൽ കൂടുതലായും എന്നാൽ 5 കോടി രൂപയിൽ കവിയാത്തതുമായ സംരംഭങ്ങൾ 9,500 രൂപ 4 മൂലധന നിക്ഷേപം 5 കോടി രൂപയിൽ കൂടുതലായും എന്നാൽ 10 കോടി രൂപയിൽ കവിയാത്തതുമായ സംരംഭങ്ങൾ 19,000 രൂപ 5 മൂലധന നിക്ഷേപം 10 കോടി രൂപയിൽ കൂടുതലുള്ള സംരംഭങ്ങൾ 28,500 രൂപ മൂന്നാം പട്ടിക (11, 13 എന്നീ ചട്ടങ്ങള്‍ കാണുക) ക്രമ നമ്പർ വിഭാഗം ആ വർഷത്തേക്ക് ചുമത്തുന്ന പരമാവധി രജിസ്ട്രേഷൻ ഫീസ് 1 ഒരു ലക്ഷം രൂപയിൽ കവിയാത്ത മൂലധന നിക്ഷേപമുള്ള സംരംഭങ്ങൾ 90 രൂപ 2 മൂലധന നിക്ഷേപം ഒരു ലക്ഷം രൂപയിൽ കൂടുതലായും എന്നാൽ 5 ലക്ഷം രൂപയിൽ കവിയാത്തതുമായ സംരംഭങ്ങൾ 185 രൂപ 3 മൂലധന നിക്ഷേപം 5 ലക്ഷം രൂപയിൽ കൂടുതലായും എന്നാൽ 15 ലക്ഷം രൂപയിൽ കവിയാത്തതുമായ സംരംഭങ്ങൾ 275 രൂപ 4 മൂലധന നിക്ഷേപം 15 ലക്ഷം രൂപയിൽ കൂടുതലായും എന്നാൽ 25 ലക്ഷം രൂപയിൽ കവിയാത്തതുമായ സംരംഭങ്ങൾ 475 രൂപ 5 മൂലധന നിക്ഷേപം 25 ലക്ഷം രൂപയിൽ കൂടുതലായും എന്നാൽ 1 കോടി രൂപയിൽ കവിയാത്തതുമായ സംരംഭങ്ങൾ 950 രൂപ 6 മൂലധന നിക്ഷേപം 1 കോടി രൂപയിൽ കൂടുതലായും എന്നാൽ 5 കോടി രൂപയിൽ കവിയാത്തതുമായ സംരംഭങ്ങൾ 4,800 രൂപ 7 മൂലധന നിക്ഷേപം 5 കോടി രൂപയിൽ കൂടുതലായും എന്നാൽ 10 കോടി രൂപയിൽ കവിയാത്തതുമായ സംരംഭങ്ങൾ 9,500 രൂപ 8 മൂലധന നിക്ഷേപം 10 കോടി രൂപയിൽ കൂടുതലുള്ള സംരംഭങ്ങൾ 14,000 രൂപ
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
14/10/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//