Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

14/10/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (7) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കി വരുന്ന ചുവടെ ചേർക്കുന്ന പദ്ധതികളുടെ തൃപ്തികരമായ പൂർത്തീകരണത്തിന് എസ്റ്റിമേറ്റ് റിവൈസ് ചെയേണ്ടതായുണ്ടെന്ന് കാണിച്ച് നിര്‍വ്വഹണ ഉദ്യോഗസ്ഥനായ അസിസ്റ്റന്‍റ് എഞ്ചിനീയര്‍ നല്‍കിയ കത്ത് യോഗം ചര്‍ച്ച ചെയ്തു. പദ്ധതി തുകയില്‍ അധികരിക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന് അനുമതി നല്‍കി തീരുമാനിച്ചു. 119/2024-25 - ഹരിത എക്കൊ ഷൊപ് നിർമാണം - ബെനിഫിഷറീസിന്റെ ആവശ്യപ്രകാരം ഷോപ്പിന്റെ ഭംഗി കൂട്ടുന്നതിനായി മുൻവശത്തും സൈഡിലും Trafold profile ഷീറ്റ് സ്ഥാപിക്കുക, അലുമിനിയം വർക്ക് ഒഴിവാക്കി സ്റ്റീൽ റാക്കുകൾ നിർമിക്കുക, Multiwood lettering എന്നീ ഇനങ്ങൾ ഉൾപെടുത്തുന്നതിനായി 144/2024-25 - ആയൂർവേദ ആശുപത്രി നവീകരണം - ബെനിഫിഷറീസിന്റെ ആവശ്യപ്രകാരം സ്റ്റീൽ റാക്കുകൾ നിർമിച്ചതിന് അലുമിനിയം സലൈഡിങ് ഷട്ടർ എന്നീ ഇനങ്ങൾ ഉൾപെടുത്തുന്നതിനായി 367/2023-24 - ശ്മശാനം നിർമ്മാണം രണ്ടാംഘട്ടം - ഫണ്ട് ലഭ്യതക്കനുസൃതമായി ടോയ്‌ലറ്റിന്റെ പൂർത്തീകരണ പ്രവർത്തികൾ , മുറ്റം ഇന്റർലോക്ക് എന്നിവ 2025-26-ലെ പദ്ധതിയിൽ ഏറ്റെടുക്കുന്നതിനാൽ ആദ്യത്തെ റിവൈസ്ഡ് എസ്റ്റിമേറ്റിൽ നിന്നും വ്യത്യസ്തമായി ഓഫീസ് ബിൽഡിംഗ് ഷീറ്റ് റൂഫിങ്ങിന് പകരം RCC റൂഫിങ്ങ് നൽകി നിർമിക്കുക, മണ്ഡപത്തിന് ജിപ്സം ബോർഡ് സിലിങ്, റാമ്പ് നിർമാണം എന്നീ ഇനങ്ങൾ ഉൾപെടുത്തുന്നതിനായി 336/2024-25 - ആര്യനാട് ഗവൺമെന്റ് ഹോമിയോ ആശുപത്രി ഹെൽത്ത് ആൻഡ് വെൽന സെന്റർ ആയി ഉയർത്തുന്നതിനുള്ള അടിസ്ഥാന സൗകര്യം ഒരുക്കൽ- ബെനിഫിഷറീസിന്റെ ആവശ്യപ്രകാരം ഒപി കൗണ്ടർ , ഫർമസി സ്റ്റോർ എന്നിവയുടെ അളവിൽ വ്യതാസം വന്നതിനാൽ 350/2024-25 - ടിവി കിയോസ്ക് കെട്ടിട നവീകരണം - ബെനിഫിഷറീസിന്റെ ആവശ്യപ്രകാരം സ്ഥല ലഭ്യതക്കനുസരിച്ചു പ്ലാനിന്റെ അളവിൽ വ്യത്യാസം വരുത്തേണ്ടി വന്നതിനാൽ 394/2024-25 - മാനവീയം വീഥി അധിക സൌകര്യമൊരുക്കൽ - ബെനിഫിഷറീസിന്റെ ആവശ്യപ്രകാരം കസേര നിരയായി സ്ഥാപിക്കുന്നതിന് സ്റ്റേജിനനുസൃതമായി സ്റ്റെപ്പുകൾ നിർമിച്ചു ഫ്ലോർ പെയിന്റിംഗ് ചെയ്യുക എന്നീ ഇനങ്ങൾ ഉൾപെടുത്തുന്നതിനായി 296/2023-24 - മാനവീയം വീഥി പൂർത്തീകരണം - ഫണ്ട് ലഭ്യതക്കനുസൃതമായി ആദ്യത്തെ റിവൈസ്ഡ് എസ്റ്റിമേറ്റിൽ നിന്നും വ്യത്യസ്തമായി ബെനിഫിഷറീസിന്റെ ആവശ്യപ്രകാരം ലെറ്റെറിങ്ങിന്റെ അളവിനനുസൃതമായി സ്റ്റീൽ ലെറ്ററിങ് ചിലവേറിയതിനാൽ പകരം മൾട്ടിവുഡ് ലെറ്ററിങ് ഇനങ്ങൾ ഉൾപെടുത്തുന്നതിനായി 379/2023-24 - സ്കൂളുകളിൽ ശുചിമുറി സ്ഥാപിക്കൽ - ബെനിഫിഷറീസിന്റെ ആവശ്യപ്രകാരം സ്ഥല ലഭ്യതക്കനുസരിച്ചു പ്ലാനിന്റെ അളവിൽ വ്യത്യാസം വരുത്തേണ്ടി വന്നതിനാൽ 111/2024-25 - അംഗൻവാടി പുനരുദ്ധാരണം - ബെനിഫിഷറീസിന്റെ ആവശ്യപ്രകാരം അളവിൽ വ്യത്യാസം വരുത്തേണ്ടി വന്നതിനാൽ 1130/2024-25 - കണിയാംവിളാകം കുടലി ഭാഗം റോഡ് നവീകരണം - റോഡ് ടാറിങ്ങിന്റെ നീളം കൂട്ടുന്നതിനായി

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//