Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

18/07/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (7) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

28/06/24 ന് ആര്യനാട് ഗ്രാമപഞ്ചായത്ത് കൈക്കൊണ്ട 15(4) നമ്പര്‍ തീരുമാനപ്രകാരം പറണ്ടോട് വാര്‍ഡിലെ ഗ്രാമഭവന്‍റെ പ്രവര്‍ത്തനം അടിയന്തിരമായി ആരംഭിക്കുന്നതിനും ആര്യനാട് Service Cooperative Bank 593ന്‍റെ പഠണ്ടോട് ശാഖാ കെട്ടിടത്തിന്‍റഎ താഴത്തെ ഭാഗം 20000 രൂപയില്‍ കവിയാത്ത എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് LID & EW അസ്സി എഞ്ചിനിയറെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ സ്ഥലപരിശോധനയില്‍ ആവശ്യമായ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് കമ്മറ്റി തീരുമാനപ്രകാരമുള്ള തുക പരിമിതമാണെന്ന് കാണിച്ച് LID & EW അസ്സി എഞ്ചിനിയര്‍ ലഭ്യമാക്കിയ കത്ത് കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്തു. ടി സാഹചര്യത്തില്‍ വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് LID & EW അസ്സി എഞ്ചിനിയറെ ചുമതലപ്പെടുത്തിയും എസ്റ്റിമേറ്റ് ലഭ്യമാക്കുന്ന മുറക്ക് പ്രാദേശിക ക്വട്ടേഷന്‍ ക്ഷണിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ആയതിന് വേണ്ടിവരുന്നതുക പ്രോ നം 237( ഗ്രാമകേന്ദ്രങ്ങളുടെ ദൈനംദിന ചെലവുകള്‍ )എന്ന പദ്ധതിയില്‍ നിന്നും തുക ചെലവഴി ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ഈ യോഗം തീരുമിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//