18/07/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (6) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:28/06/2024 ലെ ആര്യനാട് ഗ്രാമപഞ്ചായത്തിന് കമ്മറ്റി കൈക്കൊണ്ട 15(2) നമ്പര്‍ തീരുമാനപ്രകാരം കീഴ്പാലൂര്‍ ഗ്രാമകേന്ദ്രത്തിന് സൌകര്യം ഒരുക്കുന്നതിന് 20000 രൂപയില്‍ കവിയാത്ത തുകയുടെ എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ LID & EW അസ്സി എഞ്ചിനിയറെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ കമ്മറ്റി നിര്‍ദ്ദേശിച്ച തരത്തില്‍ ഗ്രാമകേന്ദ്രത്തിലെ വിലപിടിപ്പുള്ള കമ്പ്യൂട്ടറിന്‍റെയും അനുബന്ധ ഉപകരണങ്ങളുടേയും ഫര്‍ണിച്ചറിന്‍റെയും സുരക്ഷിതത്വം കണക്കിലെടുത്ത് കാബിന്‍ തയ്യാറാക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കിയപ്പോള്‍ കമ്മറ്റി തീരുമാനത്തില്‍ നിന്നും വ്യത്യസ്തമായി 25000 രൂപയുടെ എസ്റ്റിമേറ്റാണ് LID & EW അസ്സി എഞ്ചിനിയര്‍ ലഭ്യമാക്കിയത്. ആയത് പ്രകാരം ഈ ഓഫീസിലെ 08/07/2024 ലെ എസ് 100/2024 നമ്പര്‍ പരസ്യപ്രകാരം ക്വട്ടേഷന്‍ ക്ഷണിക്കുകയും ആയതിന്‍റെ അടിസ്ഥാനത്തില്‍ ലഭ്യമായ 4 ക്വട്ടേഷനുകളില്‍ ശ്യാം കൃഷ്ണ, എം കെ ബില്‍ഡേഴ്സ് 23500 രൂപയും രജീന്ദ്രന്‍ വണ്ടക്കല്‍ തടത്തരികത്ത് വീട് എന്നയാള്‍ 25000 രൂപയും പ്രവീണ്‍ തോളൂര്‍ എന്നയാള്‍ 24000 രൂപയും അനില്‍ , അനില്‍ എഞ്ചിനിയറിംഗ് വര്‍ക്ക്സ് എന്നയാള്‍ 27000 രൂപയും രേഖപ്പെടുത്തിയിരുന്നു. മേല്‍ സാഹചര്യത്തില്‍ അസ്സി എഞ്ചിനിയര്‍ സമര്‍പ്പിച്ച 25000 രൂപയുടെ എസ്റ്റിമേറ്റ് അംഗീകരിച്ചും ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ ശ്യാം കൃഷ്ണ, എം കെ എഞ്ചിനിയറിംഗ് വര്‍ക്ക്സ് എന്നയാളുടെ ക്വട്ടേഷന്‍ അംഗീകരിച്ചും ടി പ്രവര്‍ത്തി അസ്സി എഞ്ചിനിയറുടെ മേല്‍നോട്ടത്തില്‍ പൂര്‍ത്തിയാക്കുന്നതിനും എഞ്ചിനിയര്‍ ലഭ്യമാക്കുന്ന വാല്യുവേഷന്‍റെ അടിസ്ഥാനത്തില്‍ പ്രോ നം 237( ഗ്രാമകേന്ദ്രങ്ങളുടെ ദൈനംദിന ചെലവുകള്‍ ) നിന്നും തുക അനുവദിക്കുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥനായ സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
18/07/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//