Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

18/07/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (7) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

അതി ദരിദ്ര മൈക്രോ പ്ളാനില്‍ ഉള്‍പ്പെട്ട ചന്ദ്രിക ശ്രീകുമാര്‍ കിടപ്പ് രോഗിയാണെന്നും ടിയാളുടെ വീടിന്‍റെ മേല്‍ക്കൂര ഉപയോഗ ശൂന്യമായ അവസ്ഥയിലാണെന്നും കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ മേല്‍ക്കൂര തകര്‍ന്ന് അപകടം ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട് എന്നും കിടപ്പ് രോഗിയായ ചന്ദ്രിക ശ്രീകുമാറിന് സ്വന്തം നിലക്ക് രക്ഷപ്പെടാനുള്ള ത്രാണി ഇല്ല എന്ന സാഹചര്യവും കണക്കിലെടുത്തും ടിയാളുടെ വീട് ഒറ്റപ്പെട്ട സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത് എന്നതും ടിയാള്‍ക്ക് സ്വന്തം നിലയില്‍ വീട് മെയിന്‍റനന്‍സ് ചെയ്യാന്‍ കഴിയില്ല എന്നതും കണക്കിലെടുത്ത്, ആര്യനാട് ഗ്രാമപഞ്ചായത്തിന്‍റെ 28/06/2024 ലെ 1(9) നമ്പര്‍ തീരുമാനത്തിന്‍റെയും ടി തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ LID & EW അസ്സി എഞ്ചിനിയര്‍ ലഭ്യമാക്കിയ എസ്റ്റിമേറ്റിന്‍റെ അടിസ്ഥാനത്തില്‍ 08/07/2024 ലെ എസ് 100/2024 നമ്പര്‍ പരസ്യപ്രകാരം ക്വട്ടേഷന്‍ ക്ഷണിക്കുകയും ആയതിന്‍റെ അടിസ്ഥാനത്തില്‍ ലഭ്യമായ 4 ക്വട്ടേഷനുകളില്‍ ശ്യാം കൃഷ്ണ, എം കെ ബില്‍ഡേഴ്സ് 49000 രൂപയും രജീന്ദ്രന്‍ വണ്ടക്കല്‍ തടത്തരികത്ത് വീട് എന്നയാള്‍ 51000 രൂപയും പ്രവീണ്‍ തോളൂര്‍ എന്നയാള്‍ 52000 രൂപയും അനില്‍ , അനില്‍ എഞ്ചിനിയറിംഗ് വര്‍ക്ക്സ് എന്നയാള്‍ 56000 രൂപയും രേഖപ്പെടുത്തിയിരുന്നു. ഇതില്‍ ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ ശ്യാം കൃഷ്ണ, എം കെ ബില്‍ഡേഴ്സ് എന്നയാളുടെ ക്വട്ടേഷന്‍ അംഗീകരിക്കുകയും അസ്സി എഞ്ചിനിയറുടെ മേല്‍നോട്ടത്തില്‍ പണി പൂര്‍ത്തിയാക്കുന്നതിനും എഞ്ചിനിയര്‍ ലഭ്യമാക്കുന്ന വാല്യുവേഷന്‍റെ അടിസ്ഥാനത്തില്‍ തുക അനുവദിക്കുന്നതിനും പ്രോ നം 19( അതി ദാരിദ്യ സര്‍വ്വേ- മൈക്രോ പ്ളാന്‍ ) നിന്നും ചെലവഴിക്കുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥനായ അസ്സി സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ഈ യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//