17/08/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ശ്യമപ്രസാദ് മുഖര്‍ജി റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാപ്കോസ് എന്ന ഏജന്‍സി മുഖാന്തിരം നിര്‍വ്വഹണം നടന്നുവരുന്ന "തേവിയാരുകുന്ന് കുടിവെള്ള പദ്ധതി", "Construction of New Building for Subcentre at Aryanad " എന്നീ പ്രവര്‍ത്തികളുടെ നിര്‍വ്വഹണ പുരോഗതി യോഗം വിശദമായി ചര്‍ച്ച ചെയ്തു. വാപ്കോസ് മുഖാന്തിരം നിര്‍വ്വഹണം നടത്തിവരുന്ന തേവിയാരുകുന്ന് കുടിവെള്ള പദ്ധതിയുടെ ആകെ അടങ്കല്‍ തുക 35000000/- രൂപയാണ്. ടി പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് നിലവിലെ എസ്റ്റിമേറ്റിനോടൊപ്പം ഉള്‍പ്പെടുത്തിയിരുന്ന ഇനമായ ടാര്‍ കട്ടിംഗ് തുക ഒഴിവാക്കിയും, GST തുക 12% ല്‍ നിന്ന് നിന്നും 18% ആയി ഉയര്‍ന്നതിനാല്‍ ആയത് ഉള്‍പ്പെടുത്തിയുമാണ് 35432143 രൂപയുടെ റിവൈസ്ഡ് എസ്റ്റിമേറ്റ് നല്‍കിയിരിക്കുന്നത്. ടി പ്രവര്‍ത്തി ചെയ്യുന്നതിന് വാപ്കോസ് ലിമിററഡ് 2020 ഫെബ്രുവരി നാലാം തീയതി കരാറില്‍ ഏര്‍പ്പെടുകയും കരാര്‍ തീയതി മുതല്‍ 12 മാസം പൂര്‍ത്തിയാകുന്ന മുറക്ക് നിര്‍മ്മാണം പൂര്‍ത്തീകരിക്കും എന്നാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത് . എന്നാല്‍ ടി വ്യവസ്ഥകള്‍ പാലിക്കാതെ നിര്‍മ്മാണം അനന്തമായി നിര്‍വ്വഹണ ഏജന്‍സി നീട്ടിക്കൊണ്ട് പോകുന്ന സാഹഹചര്യം ഉണ്ടായതിന്‍റെ സാഹചര്യം ഉണ്ടാവുകയും ആയതിന്‍റെ അടിസ്ഥാനത്തില്‍ വാപ്കോസുമായി 28.12.2022 ല്‍ 31.03.2023 ന് പദ്ധതി പൂര്‍ത്തീകരിക്കാം എന്ന നിബന്ധനയില്‍ കരാര്‍ പുതുക്കിയിട്ടുള്ളതുമാണ്. എന്നാല്‍ ഇക്കാലയളവില്‍ ഒന്നും തന്നെ GST തുകയില്‍ മാറ്റം വന്നതുമായി ബന്ധപ്പെട്ട് യാതൊരു നിര്‍ദ്ദേശങ്ങളും വാപ്കോസ് മുന്നോട്ട് വച്ചിട്ടില്ല. GST തുകയില്‍ മാറ്റം വന്നത് 01.07.2022 മുതല്‍ ആണ്. പ്രസ്തുത തീയതി കരാര്‍ പുതുക്കുന്ന 28.12.2022 ന് മുമ്പുള്ളതുമാണ്. മേല്‍ സാഹചര്യത്തില്‍ സാങ്കേതികാനുമതി ലഭിച്ച 35000000 രൂപയില്‍ അധികം തുക ആവശ്യപ്പെട്ടുകൊണ്ടുള്ള എസ്റ്റിമേറ്റ് അംഗീകരിക്കുന്നതിന് ആവശ്യമായ തുക കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലും WAPCOS സമയബന്ധിതമായി പണി പൂര്‍ത്തീകകരിക്കാതെ കാലതാമസം വരുത്തിയതിനാല്‍ ഉണ്ടായ നഷ്ടം ആയതിനാല്‍ നഷ്ടോത്തരവാദിത്വം വാപ്കോസിന് ആയതിനാലും അധികമായി ആവശ്യപ്പെട്ട 432143 രൂപ അനുവദിക്കാന്‍ നിര്‍വ്വാഹമില്ലാത്തതാണെന്നുമുള്ള വിലയിരുത്തലിന്‍റെ അടിസ്ഥാനത്തില്‍ പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പെട്ട ഏകദേശം 3000-ല്‍ അധികം ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന പ്രദേശത്തെ കുടിവെള്ള പ്രശ്നം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി പൂര്‍ത്തീകരണം അനന്തമായി നീണ്ട്പോകുന്നത് കമ്മറ്റി ഗൌരവമായി കണ്ട് സാങ്കേതികാനുമതി ലഭിച്ച 35000000 രൂപയില്‍ നിലവിലുള്ള എസ്റ്റിമേറ്റ് പ്രകാരം പ്രവര്‍ത്തി പൂര്‍ത്തീകരിക്കുന്നതിന് വാപ്കോസിനോട് നിര്‍ദ്ദേശിച്ചും 07/07/23 ന് നടന്ന പഞ്ചായത്ത് കമ്മറ്റി 1(5) നമ്പരായി തീരുമാനം കൈക്കൊള്ളുകയും വിവരം "വാപ്കോസിനെ" അറിയിക്കുകയും ചെയ്തിട്ടുണ്ട്. വാപ്കോസ് ആവശ്യപ്പെട്ടതനുസരിച്ച് 31.10.2023 വരെ കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കിയിട്ടും ആയത് പ്രകാരം കരാറില്‍ ഏര്‍പ്പെടാനോ പണി പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുന്നതിനോ വാപ്കോസ് തയ്യാറാകാതിരിക്കുകയും ടി പ്രവര്‍ത്തിയുടെ 95% പ്രവര്‍ത്തി പൂര്‍ത്തിയായി എന്ന് വാപ്കോസ് അവകാശപ്പെടുന്നു എങ്കിലും പരിശോധനയില്‍ അത്തരത്തില്‍ പദ്ധതി പ്രവര്‍ത്തന പുരോഗതി ഉണ്ടായതായി പഞ്ചായത്ത് കമ്മറ്റിക്ക് ബോധ്യപ്പെടുന്നില്ല എന്നതിനാലും നാളിതുവരെ 19237625 രൂപ കിഴിവ് കൂടാതെ അനുവദിച്ചിട്ടുള്ളതിനാലും ശേഷിക്കുന്ന 15700500 രൂപ ആകെ എസ്റ്റിമേറ്റ് തുകയുടെ കിഴിവുകള്‍ കൂടി ഉള്‍പ്പെട്ട തുകയാണെന്നതിനാലും, ഇത്തരത്തില്‍ പ്രവര്‍ത്തനം വൈകുന്ന സാഹചര്യത്തില്‍ ഈ സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ശ്യാമപ്രസാദ് മുഖര്‍ജി റര്‍ബന്‍ മിഷന്‍ പ്രകാരം ലഭ്യമായ തുക ചെലവാകാതെ നഷ്ടപ്പെടാന്‍ സാധ്യത ഉണ്ടെന്നതിനാലും വാപ്കോസ് ലിമിറ്റഡിന് ടി ഏജന്‍സിയുടെ ആവശ്യ പ്രകാരം കമ്മറ്റി തീരുമാനത്തിനനുസൃതമായി നാല് തവണ കരാര്‍ ദീര്‍ഘിപ്പിച്ച് അറിയിപ്പ് നല്‍കിയെങ്കിലും 10.08.23 ലെ 2(1) നമ്പര്‍ തീരുമാനപ്രകാരവും 18.09.23 ലെ 4(1) നമ്പര്‍ തീരുമാനപ്രകാരവും ദീര്‍ഘിപ്പിച്ച് നല്‍കിയ കാലയളവിലേക്ക് കാരറില്‍ ഏര്‍പ്പെടാന്‍ വാപ്കോസ് തയ്യാറായിട്ടില്ലാത്തതുമാണെന്നുമുള്ള വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലും വാപ്കോസിന്‍റെ നിരുത്തരവാദിത്വപരമായ സമീപനം മൂലം ഫണ്ട് നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാല്‍ ആയതിന്‍റെ പൂര്‍ണ നഷ്ടോത്തരവാദിത്വം വാപ്കോസിന് മാത്രമായിരിക്കുമെന്നും അപ്രകാരമുണ്ടാകുന്ന നഷ്ടം സ്വന്തം നിലയില്‍ വഹിച്ച് പദ്ധതി പൂര്‍ത്തീകരിച്ച് പഞ്ചായത്തിന് കൈമാറുന്നതിന് വാപ്കോസിനെ അറിയിക്കുന്നതിനും വാപ്കോസ് ലിമിറ്റഡ് പഞ്ചായത്തുമായി സഹകരിച്ച് പദ്ധതി പ്രവര്‍ത്തനം പൂര്‍ത്തീകരിക്കുമെന്ന കാര്യത്തില്‍ ആശങ്കയുള്ളതിനാല്‍ അടിയന്തിരമായി പദ്ധതി പൂര്‍ത്തീകരിച്ച് പഞ്ചായത്തിന് കൈമാറുന്നതിന് നടപടിയുണ്ടാകണമെന്ന് കാണിച്ച് ബഹു കേരള ഹെക്കോടതി മുമ്പാകെ WC(C) NO.9139 OF 2024 നമ്പരായി പെറ്റീഷന്‍ ഫയല്‍ ചെയ്തിട്ടുള്ളതാണ്. ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ശ്യാമപ്രസാദ് മുഖര്‍ജി റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച് വരുന്ന "Construction of New Building for Subcentre at Aryanad " എന്ന പ്രവര്‍ത്തിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് WAPCOS എന്ന ഏജന്‍സിയെ ആണ് നിര്‍വ്വഹണ ചുമതല ഏല്‍പ്പിച്ചിരുന്നത്. ടി പ്രവര്‍ത്തിക്ക് സിവില്‍ വര്‍ക്കിന് 3315832.42 രൂപയും ഇലക്ട്രിക്കല്‍ ഐറ്റംസിന് 456295.47 രൂപയും ഫര്‍ണിച്ചര്‍ & മെഡിക്കല്‍ എക്വിപ്മെന്‍റ്സിന് 216445.49 രൂപയും, കണ്ടിജന്‍സി ചെലവുകള്‍ക്ക് 169085 രൂപയും GST(12%) 498919 രൂപയും CENTAGE(7%)291036 രൂപയും CENTAGE GST (18%) 52387 രൂപയുടേയും ഒറിജിനല്‍ ഡി പി ആറാണ് ടി സ്ഥാപനം ആര്യനാട് ഗ്രാമപഞ്ചായത്തിന് ലഭ്യമാക്കിയത്. 13/12/2019 ന് 12 മാസത്തിനുള്ളില്‍ പണിപൂര്‍ത്തിയാക്കാം എന്ന വ്യവസ്ഥയില്‍ ടി സ്ഥാപനം ആര്യനാട് ഗ്രാമപഞ്ചായത്തുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ളതാണ്. എന്നാല്‍ കാലയളവിനുള്ളില്‍ പ്രവര്‍ത്തി പൂര്‍ത്തിയാക്കാത്തതിനാല്‍ 27.12.22 ന് 31.01.23നകം പണി പൂര്‍ത്തിയാക്കാമെന്ന വ്യവസ്ഥയില്‍ കരാര്‍ കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കിയിട്ടുള്ളതാണ്. എന്നാല്‍ ടി കാലയളവിനുള്ളിലും പണി പൂര്‍ത്തിയാക്കാന്‍ കരാര്‍ സ്ഥാപനം തയ്യാറായില്ല. പണി സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് കാണിച്ച് അനവധി അറിയിപ്പുകള്‍ പഞ്ചായത്ത് വാപ്കോസിന് നല്‍കിയിട്ടുള്ളതാണ്. 28.12.23 ന് ടി സ്ഥാപനം ലഭ്യമാക്കിയ 1739172 രൂപയുടെ ബില്ല് അനുവദിക്കുന്നതിന് മുന്നോടിയായി സ്ഥലപരിശോധന നടത്തിയതില്‍ ഇലക്ട്രിക്കല്‍ വര്‍ക്കും ഫര്‍ണിച്ചര്‍ & മെഡിക്കല്‍ എക്വിപ്മെന്‍റ്സ് സപ്ളൈസും നടത്തിയിട്ടില്ല എന്നും സിവില്‍ വര്‍ക്ക് തൃപ്തികരമായി പൂര്‍ത്തിയാക്കിയിട്ടില്ല എന്നും സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തതിന്‍റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് കമ്മറ്റി തീരുമാനപ്രകാരം ബില്‍ തുക നിരസിച്ച് കരാര്‍ സ്ഥാപനത്തിന് അറിയിപ്പ് നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് 15.01.2024 ന് ടി ഏജന്‍സി റിവൈസ്ഡ് എസ്റ്റിമേറ്റ് ലഭ്യമാക്കുകയുണ്ടായി. വാപ്കോസ് തികച്ചും ഏകപക്ഷീയമായി പ്രവര്‍ത്തിയില്‍ കാലതാമസമുണ്ടാക്കിയതിനുള്ള നഷ്ടോത്തരവാദിത്വം പൂര്‍ണമായും കരാര്‍ സ്ഥാപനത്തിനാണെന്നും വാപ്കോസ് ഏകപക്ഷീയമായി, ബില്‍ തുക നിരസിച്ചതിന് ശേഷം മാത്രം പുതിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി നല്‍കിയ ഡി പി ആര്‍ പുതുക്കിയത് അംഗീകരിക്കേണ്ടതില്ല എന്നും 09/02/2024 ന് നടന്ന പഞ്ചായത്ത് കമ്മറ്റി തീരുമാനിക്കുകയും പ്രസ്തുത വിവരം നിര്‍വ്വഹണ ഏജന്‍സിയെ സമയബന്ധിതമായി അറിയിച്ചിട്ടുള്ളതുമാണ്. WAPCOS LMITED എന്ന സ്ഥാപനം Ministry of of Jal Shakthi ക്ക് കീഴില്‍ ഗവ ഓഫ് ഇന്ത്യ അംഗീകരിച്ച സ്ഥാപനമാണ്. പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തിലുള്ളവരും ദരിദ്രരും മറ്റ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനങ്ങള്‍ക്ക് ഉപകാരപ്രദമാകേണ്ട രണ്ട് നിര്‍ണ്ണായക പ്രോജക്ടുകള്‍ നിര്‍വ്വഹണം സമയബന്ധിതമായി പൂര്‍ത്തിയാക്കാതെ നിരുത്തരവാദപരമായ സമീപനമാണ് വാപ്കോസിൽ നിന്നും ആര്യനാട് ഗ്രാമപഞ്ചായത്തിന് നേരിടേണ്ടി വന്നിട്ടുള്ളത് . ടി സ്ഥാപനത്തോട് ടി പ്രവര്‍ത്തികള്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ നിര്‍വ്വഹിക്കുന്നതിനുള്ള നിര്‍ദ്ദേശം ഉണ്ടാകണമെന്ന് ബഹു . കേരള സര്‍ക്കാരിനോടും നിയമപരമായി ഹൈക്കോടതിയെ സമീപിക്കുന്നതിന് തുടർനടപടി സ്വീകരിക്കുന്നതിനും പഞ്ചായത്ത് സെക്രട്ടറിയെ ചുമതപ്പെടുത്തിയും ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
17/08/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//