Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/10/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (8) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ള മാനവീയംവീഥിയുടെ സംരക്ഷണത്തിനായും നടത്തിപ്പിനായും ഒരു കെയര്‍ടേക്കറെ നിയമിക്കുന്നതിനായി 08/09/2025 തീയതിയിലെ ഭരണസമിതി തീരുമാന പ്രകാരം ദിനപത്രങ്ങളില്‍ അറിയിപ്പ് നല്‍കിയിരുന്നു. ആയത് പ്രകാരം ശ്രീ. ശ്രീനാഥ് ജി.സ്., കോണത്ത് പുത്തന്‍ വീട്, എരുമോട്, ആര്യനാട് എന്നയാളുടെ അപേക്ഷ മാത്രമാണ് ലഭിച്ചിട്ടുള്ളത്. ടി സാഹചര്യത്തില്‍ ടിയാനെ മാനവീഥിയുടെ കെയര്‍ടേക്കറായി 200 രൂപ ദിവസ വേതനത്തിന് കരാര്‍ അടിസ്ഥാനത്തില്‍ 179 ദിവസത്തേക്ക് നിയമിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//