Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/08/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (2) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ജല്‍ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി റോഡുകളുടെ പുനരുദ്ധാരണത്തിന് അനുവദിച്ച അഞ്ച് കോടി രൂപ വിനിയോഗിച്ച് നാമമാത്ര റോഡുകള്‍ മാത്രമാണ് നാളിതുവരെ പുനരുദ്ധരിക്കാന്‍ കഴിഞ്ഞത്. നിലവില്‍ 25003082/- രൂപ ചെലവഴിച്ചിട്ടുള്ളതും 2024/2025 സാമ്പത്തിക വര്‍ഷത്തെ പദ്ധതി ഉള്‍പ്പെടെ ശേഷിക്കുന്ന തുകക്ക് പദ്ധതികള്‍ ഏറ്റെടുത്തിട്ടുള്ളതും ടെന്‍ഡര്‍ നടപടികള്‍ സ്വീകരിച്ച് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുള്ളതുമാണ്. എന്നാല്‍ പദ്ധതി പ്രകാരം കുഴിച്ചിട്ടുള്ള റോഡുകളില്‍ 40 ശതമാനത്തോളം മാത്രമാണ് ടി തുക വിനിയോഗിച്ച് പുനരുദ്ധാരണം നടത്താന്‍ കഴിയുന്നത്. പൈപ്പ് ലൈൻ സ്ഥാപിക്കാൻ കുഴി എടുത്ത ഭാഗം പരിശോധിക്കുമ്പോൾ റോഡ് ഏകദേശം പൂർണ്ണമായും ഗതാഗതയോഗ്യമല്ലാത്ത രീതിയിലാണ് കാണാൻ കഴിയുന്നത്. ടി റോഡുകൾ പൂർവ്വ സ്ഥിതിയിലെത്തിക്കുന്നതിന് അധിക ഫണ്ട് വേണ്ടി വരുന്ന സാഹചര്യത്തിൽ നിന്നുമാണ് ടി പ്രവൃത്തികൾ ചെയ്യാൻ കഴിയൂ എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. പ്രസതുത സാഹചര്യം ബന്ധപ്പെട്ട അധികാരികളെ ധരിപ്പിച്ച് കൂടുതൽ ഫണ്ട് ആവശ്യപ്പെടേണ്ടതുണ്ട്. മേല്‍ സാഹചര്യം കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്തു. ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ജല്‍ ജീവന്‍ മിഷന്‍ പദ്ധതി പ്രകാരം കുഴിച്ചിട്ടുള്ള റോഡുകളില്‍ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയതും ആരംഭിച്ചിട്ടുള്ളതും നിലവില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതുമായി റോഡുകള്‍ ഒഴികെ മറ്റ് എല്ലാ റോഡുകളുടേയും പുനരുദ്ധാരണത്തിന് ആവശ്യമായ വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് LID & EW അസ്സി എഞ്ചിനിയറെ ചുമതലപ്പെടുത്തിയും എസ്റ്റിമേറ്റ് ലഭ്യമാകുന്ന മുറക്ക് പഞ്ചായത്ത് കമ്മറ്റിയില്‍ തീരുമാനപ്രകാരം ജല്‍ ജീവന്‍ മിഷന്‍ അധികൃതകര്‍ക്ക് ഫണ്ട് അനുവദിക്കുന്നതിലേക്കായി പ്രൊപ്പോസൽ സമർപ്പിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ഈ യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//