Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/08/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (9) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഗ്രാമഭവനുകള്‍ പല സാഹചര്യത്തിലും നെറ്റ് കണക്ഷനില്ലാതെ പ്രവര്‍ത്തനം തടസ്സപ്പെടുന്നതായി കമ്മറ്റിയില്‍ അഭിപ്രായം ഉയര്‍ന്ന് വന്നു. നെറ്റ് ഇടതടവില്ലാതെ ലഭ്യമാകുന്നതിന് ഒരുവര്‍ഷത്തേക്കുള്ള കണക്ഷന്‍ റീചാര്‍ജ് ചെയ്യുന്നതിനും ആയത് 2024 സെപ്റ്റംബര്‍ മുതല്‍ 2025 ഓഗസ്റ്റ് വരെയുള്ള കാലയളവിലേക്ക് ചാര്‍ജ് ചെയ്യുന്നതിനും ബി എസ് എന്‍ എല്‍ നെറ്റ് തടസ്സം കൂടാതെ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ നിലവില്‍ ഗ്രാമഭവനുകളിലേക്ക് എടുത്തിട്ടുള്ള ജിയോ നെറ്റ് കണക്ഷന്‍ തുടരുന്നതിനും ആയതിലേക്ക് വേണ്ടിവരുന്ന തുക സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 239 ( ഗ്രാമകേന്ദ്രങ്ങളുടെ ദൈനംദിന ചെലവുകള്‍ )നിന്നും ചെലവാക്കുന്നതിനും സെക്രട്ടിയെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//