04/09/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (3) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പറണ്ടോട് പഞ്ചായത്ത് യു.പി.എസും വലിയകലുങ്ക് എല്‍.പി.എസും ഒറ്റ സ്കൂളായി പ്രവര്‍ത്തിപ്പിക്കുന്നത് സംബന്ധിച്ച വിഷയം കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്തു. ടി സ്കൂളുകള്‍ ഒരു കോമ്പൌണ്ടില്‍ സ്ഥിതി ചെയ്യുന്നതും ഇരു സ്കൂളിലുമായി ഒന്ന് മുതല്‍ ഏഴ് വരെ ക്ളാസുകള്‍ നിലവിലുള്ളതുമാണ്. ടി സ്കൂളുകളില്‍ പഞ്ചായത്ത് യു പി എസ് പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്തും എല്‍ പി എസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥലത്തുമാണ് സ്ഥിതി ചെയ്യുന്നത്. ബഹു കേരള സര്‍ക്കാറിന്‍റെ വികസന ഫണ്ട് വിനിയോഗിച്ച് 2024/2025 സാമ്പത്തിക വര്‍ഷത്തില്‍ പഞ്ചായത്ത് യു പി എസിന് ബഹു നിലമന്ദിരം അനുവദിക്കുകയും ആയത് നിര്‍മ്മാണം പൂര്‍ത്തിയാക്കി 2024 സെപ്റ്റംബര്‍ 26 ന് ഉദ്ഘാടനം ചെയ്യുകയുമാണ്. ടി സാഹചര്യത്തില്‍ പഞ്ചായത്ത് യു പി എസ് കോമ്പൌണ്ടില്‍ എല്‍ പി സ്കൂള്‍ കൂടി നടത്തുന്നതിന് ആവശ്യമായ സ്ഥലം ലഭ്യമാണ്. അപ്രകാരം പ്രവര്‍ത്തിക്കുന്നതിന് പഞ്ചായത്തിന് ആക്ഷേപം ഇല്ലാത്തതുമാണ്. മേല്‍ സാഹചര്യത്തില്‍ ടി ഇരു സ്കൂളുകളുകളും ഒറ്റ സ്കൂളായി പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുന്നതിന് ബഹുമാനപ്പെട്ട കേരള സര്‍ക്കാരിനോടും ബന്ധപ്പെട്ട അധികാരികളോടും അഭ്യര്‍ത്ഥിച്ച് ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
04/09/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//