04/09/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ LID & EW അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തിൽ വാഹനം വാടകയ്ക്ക് എടുക്കണമെന്ന് കാണിച്ച് നിർവ്വഹണ ഉദ്യോഗസ്ഥൻ ലഭ്യമാക്കിയ കത്ത് കമ്മിറ്റി വിശദമായി പരിശോധിച്ചു. LID & EW അസിസ്റ്റന്റ് എഞ്ചിനീയർ നിർവ്വഹണ ഉദ്യോഗസ്ഥനായി 65 -ൽ പരം പ്രോജക്ടുകൾക്ക് എസ്റ്റിമേറ്റുകൾ തയ്യാറാക്കുന്നതിനും പരാതികൾ പരിശോധിക്കുന്നതിനും കെട്ടിട നമ്പറുകൾ/ പെർമിറ്റുകൾ പരിശോധിക്കുന്നതിനും പഞ്ചായത്തിന്റെ ഔദ്യോഗിക വാഹനം അപര്യാപ്തമാണെന്ന് യോഗം വിലയിരുത്തി. പൊതു ജനങ്ങൾക്ക് സേവനം സമയ ബന്ധിതമായി ലഭ്യമാക്കുന്നതിനും പദ്ധതി പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും വാഹനം വാടകയ്ക്ക് എടുക്കേണ്ടത് അനിവാര്യമായ സാഹചര്യത്തിൽ ഓപ്പൺ ക്വട്ടേഷൻ ക്ഷണിച്ച് LID & EW അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തിൽ വാഹനം വാടകയ്ക്ക് എടുക്കുന്നതിനും വാർഷിക പദ്ധതി റിവിഷന് അനുമതി ലഭിക്കുന്ന മുറയ്ക്ക് ടി ആവശ്യത്തിലേയ്ക്ക് പദ്ധതി രൂപീകരിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
04/09/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//