Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

04/09/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

പൊട്ടൻചിറ വാർഡിൽ വാറുകാട് നെല്ലിവിള കോളനിയിൽ പരാതിക്കാരിയായ ശ്രീമതി തങ്കം , നെല്ലിവിള കോളനി, ഐത്തി എന്നയാളുടെ ഷീറ്റുമേഞ്ഞ താമസത്തിനുപയോഗിക്കുന്ന വീടിനു മുകളിലായി ശ്രീ സുരേഷ്, വാറുകാട് എന്ന വ്യക്തിയുടെ വസ്തുവിലുള്ള ഒരുമൂട് റബ്ബർമരം അപകടാവസ്ഥയിൽ ചരിഞ്ഞുനിൽക്കുന്നതായുള്ള പരാതി, മരം മുറിച്ചുനീക്കുന്നതിന് 2 നോട്ടീസ് നൽകിയിട്ടുള്ളതും 15 ദിവസം കഴിഞ്ഞിട്ടുള്ളതുമാണെന്ന വാര്‍ഡ് ചുമതലയുള്ള ഉദ്യോഗസ്ഥന്‍റെ റിപ്പോര്‍ട്ട് എന്നിവ കമ്മറ്റി പരിശോധിച്ചു. പഞ്ചായത്ത് രാജ് ആക്ടും അനുബന്ധ ചട്ടങ്ങളും അനുശാസിക്കുന്ന നിയമപരമായ തുടര്‍ നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//